Image

പ്രഭാവര്‍മ കേന്ദ്ര സാഹിത്യ അക്കാദമി ദക്ഷിണ മേഖല അധ്യക്ഷന്‍

Published on 22 March, 2018
പ്രഭാവര്‍മ കേന്ദ്ര സാഹിത്യ അക്കാദമി ദക്ഷിണ മേഖല അധ്യക്ഷന്‍
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദക്ഷിണ മേഖലാ ബോര്‍ഡ് അധ്യക്ഷനായി കവി പ്രഭാവര്‍മയെ തെരഞ്ഞെടുത്തു. അക്കാദമി എക്‌സിക്യൂട്ടിവ് യോഗത്തിന്റേതാണു തീരുമാനം. സിര്‍പ്പി ബാലസുബ്രമണ്യം (തമിഴ്) ഡോ.ശിവ റെഡ്ഡി' (തെലുഗ്) ഡോ. സിദ്ധരാമയ്യ (കന്നഡ) എന്നിവര്‍ ഉള്‍പ്പെട്ടതാണ് ദക്ഷിണ മേഖലാ ബോര്‍ഡ്.

ഭാഷാ അടിസ്ഥാനത്തിലാണു കേന്ദ്ര സാഹിത്യ അക്കാദമിയുടെ മേഖലാ ബോര്‍ഡുകള്‍ രൂപീകരിച്ചത്. മലയാളത്തിനു പുറമേ കന്നട, തമിഴ്, തെലുങ്ക് ഭാഷകളാണു ദക്ഷിണ മേഖലയിലുള്ളത്. കിഴക്കന്‍ മേഖലയുടെ ചെയര്‍മാനായി ധ്രുപ ജ്യോതി ബോറ, പശ്ചിമ മേഖലാ ചെയര്‍മാനായി പ്രൊഫ. വിനോദ് ജോഷി, ഉത്തര മേഖലാ ചെയര്‍മാനായി പ്രൊഫ. ചിത്തരഞ്ജന്‍ മിശ്ര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 

കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗമായ പ്രഭാവര്‍മ്മ കണ്‍വീനറായി അക്കാദമിയുടെ മലയാളം ഉപദേശക സമിതിയും പുനഃസംഘടിപ്പിച്ചു. കെ പി മോഹനന്‍, പി വി കൃഷ്ണന്‍ നായര്‍, ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. മിനി പ്രസാദ്, കായംകുളം യൂനുസ്, എല്‍ വി ഹരികുമാര്‍, മുല്ലക്കോയ, ബാലചന്ദ്രന്‍ വടക്കേടത്ത്, എന്‍ അജിത് കുമാര്‍ എന്നിവരാണു പുനഃസംഘടിപ്പിച്ച മലയാളം ഉപദേശക സമിതി അംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക