Image

ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ പോപ്പ്

Published on 22 March, 2018
ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ പോപ്പ്
ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മതചിഹ്നത്തിന്റെ ദുരുപയോഗമാണ് അത്തരം നടപടിയെന്ന് പോപ്പ് പറഞ്ഞു. പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അടുത്തിടെ നടത്തിയ പ്രഭാഷണത്തിലാണ്. മതചിഹ്നങ്ങളെ ഫാഷന്റെ ഭാഗമായി ഉപയോഗിക്കുന്നതിന് പകരം ധ്യാനിക്കുന്നതിനും ചിന്തിക്കുന്നതിനുമാണ് അനിവാര്യമായിരിക്കുന്നതെന്നും പോപ്പ് പറയുന്നു.
കുരിശ്രുപം ആഭരണമോ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും ഇതിന്റെ അര്‍ത്ഥം വളരെ ആഴത്തിലുള്ളതാണെന്നും പോപ്പ് പറഞ്ഞു. 'ദ ഇന്‍ഡിപെന്‍ഡന്റ്' ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കുരിശ്രൂപത്തിനാണ് ഏറെക്കാലമായി ഫാഷന്‍ ലോകത്ത് ഏറ്റവുമധികം പ്രചാരം ലഭിച്ചിരിക്കുന്നത്.
ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ പോപ്പ്
Join WhatsApp News
കുരിശിനു പകരം ഏലസ് 2018-03-23 11:25:31
തിരുവനന്തപുരത്തുള്ള ഒരു പ്രശസ്ത ജ്യോൽസ്യന്റെ ഭാര്യ ഒരു നല്ല തുകയുമായി ഡ്രൈവറുടെ കൂടെ ഒളിച്ചോടി. സ്വന്തം ഭാര്യയുടെ ജാതകവും ഭാവിയും ഒന്നും പാവത്തിന് നോക്കാൻ സമയം കിട്ടിയില്ല. വാങ്ങി ധരിച്ചാൽ ഏത് ഭിക്ഷക്കാരനും ഒരാഴ്ച കൊണ്ട് കോടീശ്വരനാകുന്ന ധനാകർഷണ യന്ത്രവും ഏത് മരമണ്ടനും നൂറിൽ നൂറ് മാർക്ക് കിട്ടുന്ന വിദ്യാ വിജയ യന്ത്രവും ഉണ്ടാക്കി വിശ്വാസികളെ മുഴുവൻ ഉദ്ധരിയ്ക്കുന്ന തിരക്കിലായിരുന്നു പാവം. പിന്നെ ഡ്രൈവർക്ക് ഒരു പാട് കാശ് കൊടുത്ത് ഭാര്യയെ വിളിച്ചു കൊണ്ട് വന്നു. അല്ലെങ്കിൽ മാനക്കേടല്ലേ...!!!!..? അതിത് ശേഷമാണെന്നു തോന്നുന്നു. മറ്റ് ഏലസ്സുകളുടെ കൂടെ അയാൾ 'വശീകരണ യന്ത്ര'വും ഉണ്ടാക്കി വില്ക്കാൻ തുടങ്ങി. അത് ധരിച്ചാൽ ദമ്പതികൾ എപ്പോഴും ആകർഷണത്തിൽ കഴിയുമത്രേ....!!!! ഏതായാലും ആദ്യം ഉണ്ടാക്കിയ ഏലസ്സ് ഭാര്യയുടെ അരയിൽ തന്നെ കെട്ടിക്കാണും. അതിന്റെ ജോഡി ഏലസ്സ് അബദ്ധത്തിൽ പോലും ഡ്രൈവറുടെ കണ്ണിൽ പെടാതെ സൂക്ഷിയ്ക്കാൻ പാവം പെടുന്ന പാടേ ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക