Image

ബത്തക്ക പരാമര്‍ശം: ഫാറൂഖ് കോളേജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published on 22 March, 2018
ബത്തക്ക പരാമര്‍ശം: ഫാറൂഖ് കോളേജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
രാമനാട്ടുകര: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലീസാണ് കേസ് എടുത്തത്.

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്  ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. 

വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 28 വരെയാണ് അധ്യാപകനായ ജവഹര്‍ മുനവര്! അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.  പുതിയ തലമുറയിലെ യുവതീയുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.


Join WhatsApp News
andrew 2018-03-22 14:14:05
 he tarnished a glorious profession. He should never be a teacher. Let him go and clean the streets.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക