Image

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഭാരതീയ കലാലയത്തിന് നവസാരഥികള്‍

Published on 22 March, 2018
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഭാരതീയ കലാലയത്തിന് നവസാരഥികള്‍



സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം 2019-2020 വര്‍ഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു. മാര്‍ച്ച് 17ന് സൂറിച്ചില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് വരും വര്‍ഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. 

ഭാരതീയ കലാലയം പ്രസിഡന്റായി മേഴ്‌സി പാറശേരിയെ തെരഞ്ഞെടുത്തു. റാസി ചെറുപള്ളിക്കാട് (വൈസ് പ്രസിഡന്റ് ), സിജി തോമസ് (സെക്രട്ടറി), ജോണ്‍ അരീയ്ക്കല്‍ (ജോ. സെക്രട്ടറി), സാബു പുല്ലേലി (ട്രഷറര്‍), പോളി മണവാളന്‍(പിആര്‍ഒ), റോഹന്‍ തോമസ്(പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) ബാബു പുല്ലേലി (മ്യൂസിക് കോ ഓര്‍ഡിനേറ്റര്‍), എയ്ഞ്ജല ഗോപുരത്തിങ്കല്‍ (ഡാന്‍സ് കോ ഓര്‍ഡിനേറ്റര്‍), ജോസ് വാഴക്കാലായില്‍ (ഡ്രാമാ കോ ഓര്‍ഡിനേറ്റര്‍),റ്റോമി തൊണ്ടാംകുഴി(ഓഡിറ്റര്‍) എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞെടുത്തു .

സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നാന്‍സി അരീയ്ക്കല്‍(എക്‌സ് ഓഫീസ്), ജോജി മൂഞ്ഞേലില്‍ , ജോര്‍ജ്ജ് നന്പുശേരില്‍, റീനാ മണവാളന്‍, ജോണ്‍ മേലെമണ്ണില്‍, മാത്യു ചെറുപള്ളിക്കാട്ട് , ആന്റണി ഗോപുരത്തിങ്കല്‍, ജാന്‍സി മേനാച്ചേരി , മിനി മൂഞ്ഞേലില്‍, റോബിന്‍ തുരുത്തിപ്പള്ളില്‍ , സന്തോഷ് പാറശ്ശേരി, സെബാസ്റ്റ്യന്‍ വാളിപ്ലാക്കല്‍ , ജീസന്‍ അശ്ശേരി , തോമസ് മുക്കോംതറയില്‍ , ഷൈനി മാളിയേയ്ക്കല്‍, വിന്‍സന്റ് മാടന്‍, ഉറുമീസ് അറയ്ക്കല്‍, വിന്‍സന്റ് പറയനിലം എന്നിവരെയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക