Image

ബിഎംഡബ്ല്യു ആസ്ഥാനത്ത് റെയ്ഡ്

Published on 22 March, 2018
ബിഎംഡബ്ല്യു ആസ്ഥാനത്ത് റെയ്ഡ്

മ്യൂണിക്ക്: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലെ ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തി. മലിനീകരണം കുറച്ചു കാണിക്കാന്‍ ഡീസല്‍ വാഹനങ്ങള്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.

നൂറോളം പോലീസുകാരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മ്യൂണിക്കിലാണ് കന്പനിയുടെ ജര്‍മന്‍ ആസ്ഥാനം. എന്‍ജിന്‍ നിര്‍മാണ കേന്ദ്രമായ ഓസ്ട്രിയയിലെ ഒരു സൈറ്റില്‍ റെയ്്ഡ് നടത്തിയെന്നാണ് വിവരം. 

2015ല്‍ ഫോക്‌സ് വാഗന്‍ നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് മലിനീകരണ തട്ടിപ്പ് വിവാദം ഉടലെടുക്കുന്നത്. പല പ്രമുഖ കന്പനികളും പരസ്പര സഹകരണത്തോടെയാണ് ഇതു നടത്തിവന്നതെന്നു പിന്നീട് സൂചനകള്‍ ലഭിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക