Image

പൂമരത്തിന്റെ മൂന്നാമത്തെ ഗാനവും യൂട്യൂബില്‍ തരംഗമായി

Published on 22 March, 2018
പൂമരത്തിന്റെ  മൂന്നാമത്തെ ഗാനവും യൂട്യൂബില്‍ തരംഗമായി
മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ 'പൂമരം'ത്തിലെ മൂന്നാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ഇനിയൊരു കാലത്തേയ്ക്ക്' എന്ന്  തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അജീഷ് ദാസന്‍ രചിച്ച വരികള്‍ക്ക് ലീല എല്‍ ഗിരിക്കുട്ടന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗാനം 24 മണിക്കൂറിനുള്ളില്‍ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി ഇപ്പോള്‍ യൂട്യൂബില്‍ അഞ്ചാം സ്ഥാനത്തു തരംഗമായിരിക്കുകയാണ്.

എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം' കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ചിത്രമാണ്. ഛായാഗ്രഹണം ജ്ഞാനം നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് കെ ആര്‍ മിഥുനാണ്. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് 'പൂമരം' നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക