Image

സത്യത്തിനു സാക്ഷികളാകാന്‍ സഭയോട് ചേര്‍ന്നു എസ്.എം.സി.സി

ജോജോ കോട്ടൂര്‍ Published on 22 March, 2018
സത്യത്തിനു സാക്ഷികളാകാന്‍ സഭയോട് ചേര്‍ന്നു എസ്.എം.സി.സി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (ഷിക്കാഗോ രൂപത) ഭാരവാഹികള്‍ രക്ഷാധികാരി അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ചുമതലയേറ്റു. സഭയുടെ വിവിധങ്ങളായ കര്‍മ്മ മണ്ഡലങ്ങളില്‍ സഭയോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുംവഴി ശോഭനമായ ഭാവി ഉറപ്പുവരുത്തുന്നതില്‍ അത്മായര്‍ക്കുള്ള പങ്ക് പ്രാധാന്യം നിറഞ്ഞതാണെന്നു മാര്‍ അങ്ങാടിയത്ത് ചൂണ്ടിക്കാട്ടി. എസ്.എം.സി.സിയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ദ്വിവത്സര കര്‍മ്മപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാസിരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. 1999-ല്‍ ഫിലാഡല്‍ഫിയയില്‍ രൂപംകൊണ്ട എസ്.എം.സി.സി പ്രസ്ഥാനം ഭാരതത്തിനു വെളിയിലുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് ഡയോസിസിന്റെ രൂപീകരണത്തിനും വടക്കേ അമേരിക്കയിലെ പതിനായിരക്കണക്കിന് സീറോ മലബാര്‍ കുടുംബങ്ങളുടെ ഏകോപനത്തിനും പിന്നിലെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചുവെന്നത് മാര്‍ ജോയി ആലപ്പാട്ട് അനുസ്മരിച്ചു.

തുടര്‍ന്ന് പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി ദേശീയതലത്തില്‍ വിഭാവനം ചെയ്യുന്ന എസ്.എം.സി.സിയുടെ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. വിശ്വാസ സംരക്ഷണവും പരസ്പര ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി കൂടുതല്‍ കര്‍മ്മമേഖലകളിലേക്ക് എസ്.എം.സി.സിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ചാന്‍സലര്‍ ജോണിക്കുട്ടി പുലിശേരി എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു സംസാരിച്ചു.ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി ആശംസാ പ്രസംഗം നടത്തി.

അതിനുശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ച് സംസാരിച്ചു. ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് വി. ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ മാത്യു കെ. ചാക്കോ, ജിയോ കടവില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് ജെ. കണ്ണൂക്കാടന്‍, ജോസഫ് നാഴിയംപാറ, എല്‍സി വിതയത്തില്‍, അരുണ്‍ ദാസ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍ എം.സിയായിരുന്നു. ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക