Image

സന്തോഷം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 22 March, 2018
സന്തോഷം (കവിത: ഫൈസല്‍ മാറഞ്ചേരി)
കച്ചവടക്കാരന്റെ
സന്തോഷം
വര്‍ദ്ധിക്കുന്ന
ലാഭത്തിലാണ്

അമ്മമാരുടെ
സന്തോഷം
ഉണ്ണികളുടെ
ഉയര്‍ച്ചയിലാണ്

വിദ്യാര്‍ത്ഥികളുടെ
സന്തോഷം അവധി
ദിനങ്ങളുടെ
പ്രഖ്യാപനത്തിലാണ്

പ്രണയിനിയുടെ
സന്തോഷം
പ്രാണനാഥന്റെ
കള്ളങ്ങളിലാണ്

മുല്ലമൊട്ടുകളുടെ
സന്തോഷം രാവില്‍
വിരിഞ്ഞു സൗരഭ്യം
പൊഴിക്കുമ്പോഴാണ്

പ്രവാസിയുടെ
സന്തോഷം
മടക്കയാത്രയുടെ
തുടക്കത്തിലാണ്

സത്യവിശ്വാസിയുടെ
സന്തോഷം തന്റെ
നാഥനെ കണ്ടു
മുട്ടുമ്പോഴാണ്,.......
Join WhatsApp News
വിദ്യാധരൻ 2018-03-22 23:44:00
അപൂർണ്ണമായ സന്തോഷത്തിന്റെ
ആകെ തുകയാണ് ജീവിതം
കച്ചവടക്കാരനായാലും
അമ്മയായാലും
വിദ്യാർത്ഥിയായാലും
പ്രണയിനി ആയാലും
മുല്ലമൊട്ടുകളായാലും
പ്രാവാസിയായാലും
സത്യവിശ്വാസിയാലും
"രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
ഉഷസെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കുമീ
കമലവും കാലേ വിടർന്നിടും
ഏവം മോട്ടിനകത്തിരുന്നളി
മനോരാജ്യം തുടർന്നീടവേ
പിഴുതാൻ ദന്തീന്ദ്രനാ പത്മിനി " 

ഫൈസൽ 2018-03-24 01:33:05
Thank you വിദ്യാധരൻ സാർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക