Image

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടത്തിയ ഫാമിലി കോണ്‍ഫ്രന്‍സ് കിക്ക് ഓഫ് ശ്രദ്ധേയമായി

Published on 23 March, 2018
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടത്തിയ ഫാമിലി കോണ്‍ഫ്രന്‍സ് കിക്ക് ഓഫ് ശ്രദ്ധേയമായി
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന -32-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലിലെ കിക്ക് ഓഫ്, ഞായറാഴ്ച വി.കുര്‍ബ്ബാനക്കുശേഷം ഇടവക വികാരി റവ.ഫാ. യല്‍ദൊ പൈലിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

2018 ജൂലൈ 25 മുതല്‍ 28 വരെ പെന്‍സില്‍വാനിയ പോക്കണോസിലുള്ള കലഹാരി റിസോര്‍ട്ട്‌സ് & കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഭ്ദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബമേളയില്‍ കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ധ്യാന ഗുരുക്കളായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപോലീത്ത(തൂത്തുട്ടി ധ്യാനകേന്ദ്രം), വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.വാസ്‌ക്കന്‍ മോവ്‌സേഷ്യന്‍ എന്നിവര്‍  മുഖ്യപ്രഭാഷകരായിരിക്കും.

സഭാംഗങ്ങളുടെ ആത്മീയ ഉണര്‍വ്വും, പരസ്പര സഹകരണവും, മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന് ഇടവകാംഗങ്ങള്‍ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, വികാരി റവ.ഫാ.യല്‍ദോ പൈലി ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഇടവകാംഗമായ ശ്രീ.ജഗന്‍.പി.അബ്രാഹാമില്‍ നിന്നും, രജിസ്‌ട്രേഷന്‍ ഫോറവും, ചെക്കും ട്രസ്റ്റി ശ്രീ.ജോസഫ് ജോര്‍ജ് ഏറ്റുവാങ്ങി, കിക്ക് ഓഫ് ചടങ്ങ് ഔദ്യോഗികമായി നിര്‍വഹിച്ചു.

അസിസ്റ്റന്റ് വികാരി.റവ.പാ. രെന്‍ജന്‍ മാത്യു, സെക്രട്ടറി ശ്രീ. ഷാജി ജോണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഭദ്രാസന തലത്തില്‍ പത്താംക്ലാസ് വാര്‍ഷീക പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ മിസ്സ്. ടാനിയ ജഗന്‍(ഒന്നാം റാങ്ക്), ശ്രീ. ജോഷ്വാ തോമസ്(മൂന്നാം റാങ്ക്) എന്നിവര്‍ക്കായുളള അവാര്‍ഡ് ദാനവും ഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് നിര്‍വഹിക്കപ്പെടും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടത്തിയ ഫാമിലി കോണ്‍ഫ്രന്‍സ് കിക്ക് ഓഫ് ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക