Image

ബന്ധുവിനെ അടിമപ്പണി ചെയ്യിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ക്കു ജയില്‍ ശിക്ഷയും നാടുകടത്തലും

Published on 23 March, 2018
ബന്ധുവിനെ അടിമപ്പണി ചെയ്യിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ക്കു ജയില്‍ ശിക്ഷയും നാടുകടത്തലും
ഒമഹ (നെബ്രസ്‌ക്ക): ഡന്‍വറില്‍ നിന്നും 120 മൈല്‍ നോര്‍ത്ത് വെസ്റ്റിലെ കിംമ്പളില്‍ സൂപ്പര്‍ 8  ഹോട്ടല്‍ മാനേജര്‍മാരായിരുന്ന  വിഷ്ണുഭായ് ചൗധരി (50) , ലീലാ ബഹന്‍ ചൗധരി (44) എന്നീ ഇന്ത്യന്‍ ദമ്പതിമാരെ ഒമഹ ഫെഡറല്‍ കോടതി മാര്‍ച്ച് 19 തിങ്കളാഴ്ച  ഒരു വര്‍ഷം , ഒരു ദിവസം തടവിനും, 40,000 ഡോളര്‍ നഷ്ടപരിഹാരം  നല്‍കുന്നതിനും ശിക്ഷ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും വിധിച്ചു.


ഇന്ത്യയില്‍ നിന്നും അനധികൃതമായി അമേരിക്കയില്‍ എത്തിയ ഇവരുടെ ഒരു ബന്ധുവിനെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ 2011 ല്‍ കസ്റ്റഡിയിലെടുത്തു. ഇമ്മിഗ്രേഷന്‍ അധികൃതര്‍ നിശ്ചയിച്ച ബോണ്ടു തുക നല്‍കി ഇയാളെ ദമ്പതിമാര്‍ ഹോട്ടലിലെത്തിച്ചു. ഹോട്ടലിലെ മുറികള്‍ വൃത്തിയാക്കുന്നതിനും തുണികള്‍ വാഷ് ചെയ്യുന്നതിനും ഒരു പ്രതിഫലവും നല്‍കാതെ ആഴ്ചയില്‍ ഏഴു ദിവസവും ഇയ്യാളെ പണിയെടുപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹോട്ടലില്‍ മറ്റുള്ളവര്‍ കാണാതേയും ഇമ്മിഗ്രേഷന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചും ഇയ്യാളെ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പൊലീസിനു പിടിച്ചു കൊടുക്കുമെന്നു ഭീഷിണിപ്പെടുത്തുകയും  ചെയ്തു.


2013 ല്‍ ഹോട്ടലിലെത്തിയ ലോക്കല്‍  ലോ എന്‍ഫോഴ്‌സ്‌മെന്റാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ്സെടുക്കുകയായിരുന്നുവെന്നു ഡിസ്ട്രിക്റ്റ് ഓഫ് നെമ്പസ്‌ക്ക യുഎസ് അറ്റോര്‍ണി ജൊ കെല്ലി പറഞ്ഞു.

വിദേശങ്ങളില്‍ നിന്നുളള മനുഷ്യകടത്തും, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും വ്യാപകമായിരിക്കുകയാണെന്നും  ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദമ്പതിമാരും അനധികൃതമായിട്ടാണ് അമേരിക്കയില്‍ എത്തിയതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ബന്ധുവിനെ അടിമപ്പണി ചെയ്യിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ക്കു ജയില്‍ ശിക്ഷയും നാടുകടത്തലുംബന്ധുവിനെ അടിമപ്പണി ചെയ്യിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ക്കു ജയില്‍ ശിക്ഷയും നാടുകടത്തലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക