Image

ഹരുണിന്റെ മരണത്തില്‍ വിലപിച്ച് നടന്‍ മനോജ് കുമാര്‍

Published on 23 March, 2018
ഹരുണിന്റെ മരണത്തില്‍ വിലപിച്ച് നടന്‍ മനോജ് കുമാര്‍
മഞ്ഞുരുകും കാലം എന്ന സീരിയലില്‍ അപ്പുണ്ണിയായി അഭിനയിച്ച ഹരുണിന്റെ മരണത്തില്‍ വിലപിച്ച് നടന്‍ മനോജ് കുമാര്‍.

ഇന്ന് എന്നെ ആകെ തളര്‍ത്തി കളഞ്ഞ ഒരു ദുരന്ത വാര്‍ത്ത ... ' മഞ്ഞുരുകും കാലം ' എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളില്‍ എന്റെ മകന്‍ അപ്പുണ്ണിയുടെ മുതിര്‍ന്ന വേഷം ചെയ്ത ഹരുണ്‍ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി.... കുളിമുറിയില്‍ കാല്‍ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാന്‍ കാരണം.... 

കുറച്ചു മാസങ്ങള്‍ അഭിനയമാണെങ്കിലും അവന് ഞാന്‍ അച്ഛനും എനിക്ക് അവന്‍ മോനുമായിരുന്നു... അതുകൊണ്ടുതന്നെ ഒരു സ്‌നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു.... കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അവന്‍... പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്..... ഒപ്പം ഞങ്ങളുടേയും....

 മോനേ ഹരുണ്‍ ... ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തില്‍ തന്നെ ഞങ്ങളെ അഗാധ ദുഃഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാന്‍ ഇനി എന്റെ കയ്യില്‍ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക