Image

ഫോമാ പ്രൊഫഷണല്‍ സമ്മിറ്റ് 2018 ഏപ്രില്‍ ഏഴിന് ഡാളസ്സില്‍

ബിന്ദു ടിജി Published on 23 March, 2018
ഫോമാ പ്രൊഫഷണല്‍ സമ്മിറ്റ് 2018 ഏപ്രില്‍ ഏഴിന് ഡാളസ്സില്‍
ഫോമാ ഈ വരുന്ന ഏപ്രില്‍ ഏഴിന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഡാളസ്സില്‍ "പ്രൊഫഷണല്‍ സമ്മിറ്റ്" സംഘടിപ്പിക്കുന്നു. ഫോമയുടെ ഈ പ്രൊഫഷണല്‍ സമ്മിറ്റി ല്‍ അമേരിക്കയിലെ മുന്‍നിരയിലുള്ള നിരവധി വ്യവസായ സംരംഭകരും തൊഴിലുടമകളും ധന നിക്ഷേപകരും പങ്കെടുത്ത് സംസാരിക്കും . മുഖ്യമായും വിദ്യാര്‍ത്ഥിക ളേ യും യുവജനങ്ങളേ യും ഉദ്യോഗാര്‍ത്ഥികളേ യും മുന്നില്‍ കണ്ടുകൊണ്ടാണ് ഡാളസ് ലെ ഈ "പ്രൊഫഷണല്‍ സമ്മിറ്റ്" സംഘടിപ്പിക്കുന്നത് . അവര്‍ക്കു വ്യവസായരംഗത്തെ നൂതന തൊഴിലവസരങ്ങള്‍ കണ്ടെത്താനും പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും ഉള്ള അവസരം ഈ മേള നല്‍കും .

"ആഗോള തലത്തില്‍ തന്നെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട ഒരു കൂട്ടം വ്യവസായ സംരഭകരെ ഈ പ്രൊഫഷണല്‍ സമ്മിറ്റി ലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു' എന്ന് പ്രൊഫഷണല്‍ സമ്മിറ്റ്" സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരി നമ്പൂതിരി അഭിപ്രായപ്പെട്ടു

"വിജ്ഞാനപ്രദമായ നിരവധിപ്രഭാഷണങ്ങളും കാര്യപരിപാടിക ളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്ഊര്‍ജ്ജ്വ സ്വലമായ ഒരു ദിനമാണ് വിഭാവനം ചെയ്യുന്നത് " എന്ന് "പ്രൊഫഷണല്‍ സമ്മിറ്റ്" വൈസ്‌ചെയര്‍മാന്‍ സാജു ജോസഫ് പ്രസ്താവിച്ചു.

ശ്രീ . ജോണ്‍ ടൈറ്റസ് (സി ഇ ഒ, എയ്‌റോ കോണ്‍ട്രോള്‍സ് ), ശ്രീ.മാധവന്‍ പത്മകുമാര്‍ (സി ഇ ഒ , സോഫ്റ്റ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍ ) ശ്രീ. തോമസ് മൊട്ടക്കല്‍ (സി ഇ ഒ , ടോമര്‍ കണ്‍സ്ട്രക്ഷന്‍), ശ്രീ സിബിആന്റണി ( സി ഇ ഒ , മര്‍ലാബ്‌സ്), ശ്രീ ആന്റണിസത്യദാസ് (സി ഇ ഒ,ഇന്നോവേഷന്‍ ഇന്‍ക്യൂബേറ്റര്‍ ), ഡോക്ടര്‍ രഞ്ചിത് നായര്‍ ( സി ഇ ഒ, പൊട് ലക്ക് കള്‍ച്ചര്‍സൊല്യൂഷന്‍സ് ), ശ്രീ ബേബിഊരാളില്‍ (സി ഇ ഒ ,ചോയ്സ്ലാബ്‌സ്), ശ്രീ വരുണ്‍ ചന്ദ്രന്‍ (സിഇ ഒ കോര്‍പ്പറേറ്റ് 360), ഡോക്ടര്‍എം വി പിള്ള ( ഓണ്‍കോളജിസ്ട് & വേള്‍ഡ് ലീഡര്‍ ) ,ശ്രീ ജോര്‍ജ്ജ് ബ്രോഡി (സി ഇ ഒ, ഇന്‍ഫോ നെറ്റ് ഓഫ് തിങ്‌സ് ), ശ്രീ. ഡേഷന്‍ ജോസഫ് , ഇന്നോവേഷന്‍ലീഡ് , ഹോണ്ട ), ശ്രീ കൃഷ് ധനം (സി ഇ ഒ, സ്‌കൈ ലൈഫ്‌സക്‌സസ് ), ശ്രീ സുര്‍ജിത് കര്‍ (ബിസിനസ് മാന്‍), ശ്രീ ഗിരീഷ് നായര്‍ ( സി ഇ ഒ, സ്പീരിഡിയന്‍ ടെക്‌നോ ളജി ), ശ്രീ സാം ജോണ്‍ ( സി ഇ ഒ , ഇന്നോവേഷന്‍ പ്രോഡക്ടസ്), ശ്രീ ദീപക് കപൂര്‍ ( ബിസിനസ് മാന്‍), ശ്രീ . ബിജു സ്കറിയ (സി ഇ ഒ , ബിസ് ത്രീടെക് ), അശ്വിന്‍ ജോര്‍ജ്ജ് ( സി ഇ ഒ , വെര്‍ച്വല്‍ ഫിസിഷന്‍ സ്‌െ്രെകബസ്), ) മിസ് ഷൈലി അലക്‌സ്( ഡയറക്ടര്‍ , പ്രെസെന്‍സ് ഹെല്‍ത്ത്) എന്നിവരാണ് മുഖ്യപ്രഭാഷകര്‍

ഈ മേള , പങ്കെടുക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഏറെ സഹായകമാകുമെന്ന് പ്രൊഫഷണല്‍ സമ്മിറ്റ് ചീഫ്‌കോര്‍ഡിനേറ്റര്‍ ശ്രീ ആന്റണി സത്യദാസും ഡാളസ് ലെ വിദ്യാര്‍ത്ഥി സമൂഹം ഈ മേളയെ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു വെന്നു വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീ രോഹിത് മേനോനും അഭിപ്രായപ്പെട്ടു . ഫോമാ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ വഴിതന്നെ തുറക്കുക യാണെന്ന് പ്രസിഡന്റ് ശ്രി ബെന്നിവാച്ചാച്ചിറയും, യൂണിവേഴ്‌സിറ്റിഓഫ് ടെക്‌സാസ് , ഡാളസ്, തീര്‍ച്ചയായും ഏറെ തൊഴിലുടമകളെ ആകര്‍ഷിക്കുമെന്ന് സെക്രട്ടറി ശ്രി ജോബി തോമസും ഊന്നി പറഞ്ഞു .

രണ്ടായിരത്തി ആറില്‍ സ്ഥാപിതമായ ഫോമാ അമേരിക്കന്‍പ്രവാസി മലയാളികള്‍ക്കായി നിരവധി കര്‍മ്മപരിപാടികള്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട് . സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെശ്രദ്ധേയമാണ്.

നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ഇതിനകം ഫോമാനടത്തുകയുണ്ടായി. ഇന്ത്യയിലുംഅമേരിക്കയിലെയും മിടുക്കരായവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുംഫോമാ നല്‍കിയിരുന്നു.

"പ്രൊഫഷണല്‍ സമ്മിറ്റ്" ന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീ ഹരി നമ്പൂതിരി (ചെയര്‍പേഴ്‌സണ്‍ ഫോണ്‍ : 954 243 1043, ശ്രീ സാജു ജോസഫ് ( വൈസ്‌ചെയര്‍ ഫോണ്‍ : 510 512 3288 ), ശ്രീ ആന്റണി സത്യദാസ് ( ചീഫ്‌കോഓര്‍ഡിനേറ്റര്‍ , ഫോണ്‍ : 781 953 0902 ), മിസ്. ഷൈലി അലക്‌സ് ( കോഓര്‍ഡിനേറ്റര്‍ , ഫോണ്‍ : 224 436 9371 ), ശ്രീ . രോഹിത് മേനോന്‍ ( സ്റ്റുഡന്‍റ് കോഓര്‍ഡിനേറ്റര്‍ & പ്രസിഡണ്ട് ഫോമാ യു ടി ഡി സ്റ്റുഡന്‍റ് ഫോറം, ഫോണ്‍ : 972 730 7402 ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക