Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍

Published on 23 March, 2018
മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
മസ്‌കറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധവാര ശുശ്രുഷകള്‍ ശനിയാഴ്ച ആരംഭിക്കും.

ശനിയാഴ്ച വൈകിട്ട് 6- ന് ഓശാന ശുശ്രുഷ, വിശുദ്ധ കുര്‍ബ്ബാന.
ഞായര്‍ , തിങ്കള്‍ , ചൊവ്വ, ദിവസങ്ങളില്‍ വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന് വചനശുശ്രുഷ.

ബുധനാഴ്ച (28th) വൈകിട്ട് 6.30 ന് പെസഹാ ശുശ്രുഷ, വിശുദ്ധ കുര്‍ബ്ബാന. വ്യാഴാഴ്ച വൈകിട്ട് 7:30 ന് സന്ധ്യാപ്രാര്‍ത്ഥന, കാല്‍കഴുകല്‍ ശുശ്രുഷ.

(Gala ) ഗാല യാക്കോബായ പള്ളിയില്‍ വെള്ളിയാഴ്ച (30th) രാവിലെ 8 ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ.

റൂവി സെന്റ് മേരീസ് ചാപ്പലില്‍ ശനിയാഴ്ച , വൈകിട്ട് 6 ന് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന.

ഈ വര്‍ഷത്തെ ശുശ്രുഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത. പൗലോസ് മോര്‍ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന് ഫാ. ബേസില്‍ വറുഗീസ്, സെക്രട്ടറി ഷിബു കെ ജേക്കബ്, ട്രസ്റ്റി ജിസോ കെ ഏലിയാസ് എന്നിവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക