Image

ജോണ്‍ ഫ്രാന്‍സീസ് സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ കലാപ്രതിഭ

ജോയിച്ചന്‍ പുതുക്കുളം Published on 23 March, 2018
ജോണ്‍ ഫ്രാന്‍സീസ്  സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ കലാപ്രതിഭ
ഷിക്കാഗോ: സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ 2018-ലെ കലാപ്രതിഭാ പുരസ്കാരം ജോണ്‍ ഫ്രാന്‍സീസ് നേടി. സര്‍ട്ടിഫിക്കറ്റ് സ്‌കോക്കി മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസണില്‍ നിന്ന് ഏറ്റവാങ്ങി. സ്‌കോക്കി എലിസബത്ത് മേയര്‍ എലിമെന്ററി സ്കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയാണ് ജോണ്‍ ഫ്രാന്‍സീസ്.

സ്‌ക്കോക്കി വില്ലേജിന്റെ അധികാരപരിധിയില്‍ വരുന്ന സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളുടെ ഉടമകളായ വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന പുരസ്കാരമാണിത്.

സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടേയും മറ്റു കലാ സ്ഥാപനങ്ങളുടേയും കലാവാസനകളേയും താത്പര്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരവധി പ്രോഗ്രാമുകളും, ഗ്രാന്റിംഗ് പരിപാടികളും നടത്തുന്നു. അവയില്‍ ഒന്നായ സോര്‍ (സ്റ്റുഡന്റ് ഔട്ട് സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റ് റെക്കഗ്നേഷന്‍) പ്രോഗ്രാമില്‍ നിന്നാണ് എലിസബത്ത് മേയര്‍ സ്കൂളിലെ ജോണ്‍ ഫ്രാന്‍സീസ് പുരസ്കാരം നേടിയത്.

സ്‌കോക്കി വില്ലേജില്‍ സ്ഥിരതാമസക്കാരായ ആന്റണി ഫ്രാന്‍സീസിന്റേയും, ഷീബ ഫ്രാന്‍സീസിന്റേയും ഇളയ പുത്രനാണ് ജോണ്‍ ഫ്രാന്‍സീസ്. ഗുഡ്‌വിന്‍ ഫ്രാന്‍സീസ്, ജസ്റ്റീന ഫ്രാന്‍സീസ്, ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ് എന്നിവര്‍ ജോണിന്റെ മൂത്ത സഹോദരങ്ങളാണ്.
ജോണ്‍ ഫ്രാന്‍സീസ്  സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ കലാപ്രതിഭജോണ്‍ ഫ്രാന്‍സീസ്  സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ കലാപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക