Image

ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്

പി.പി. ചെറിയാന്‍ Published on 24 March, 2018
ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
ഗാര്‍ലന്റ്(ടെക്‌സസ്): വി.ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് ഗാര്‍ലന്റ് കര്‍ട്ടിസ് കള്‍ഡ് വെല്‍ സെന്ററില്‍ സംഘടിപ്പിച്ച വി.ഡെ-പ്രോഗ്രാമില്‍ ഗാര്‍ലന്റ് ജാക്‌സണ്‍ ആന്റ് ടെക്‌നോളജി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ജോതം സൈമണ്‍ ടെക്‌സസ് സംസ്ഥാനത്തെ വി. ജനറേഷന്‍ അവാര്‍ഡ് സുപ്രസിദ്ധ കൗബോയ്, എന്‍.എഫ്.എല്‍ മുന്‍ കളിക്കാരന്‍ എമിറ്റ് സ്മിത്തില്‍ നിന്നും ഏറ്റുവാങ്ങി. ജാക്‌സണ്‍ടെക്‌നോളജി 8-ാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിയാണ്.

ടെക്‌സസ്സിലെ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികളില്‍ ഏക മലയാളിയാണ് ജോതം സൈമണ്‍.

പഠനത്തിലും, പഠനേതര വിഷയങ്ങളിലും, ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നേതൃത്വം പാടവം തെളിയിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ജാക്‌സണ്‍ ടെക്‌നോളജി സെന്റര്‍ സ്റ്റുഡന്റ് കൗണ്‍സില്‍, പ്രിന്‍സിപ്പല്‍ അഡൈ്വസറി കൗണ്‍സില്‍ തുടങ്ങിയ കമ്മിറ്റികളില്‍ അംഗമായ ജോതം ഗാര്‍ലന്റ് പുലിക്കോട്ടില്‍ ബാബു സൈമന്റേയും ലിജി സൈമന്റേയും മകനാണ്.

ഇന്നത്തെ ലോകത്തെ എങ്ങനെ കൂടുതല്‍ മനോഹരമാക്കാം എന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിന് ജോതത്തിനുള്ള കഴിവു പ്രത്യേകം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അവധി സമയങ്ങളില്‍ സാധു സംരക്ഷണത്തിന്റെ ഭാഗമായി നോര്‍ത്ത് ടെക്‌സസ്സ് ഫുഡ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും  ജോതം സജീവമായി പങ്കാളിത്വം വഹിക്കുന്നു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് അംഗമായ ജോതം കുട്ടികള്‍ക്കിടയിലുള്ള ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.

ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
ജോതം സൈമണ്‍- വി.ജനറേഷന്‍ അവാര്‍ഡ് ജേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക