Image

നീരവ്‌ മോദിയുടെ അപ്പാര്‍ട്ടമെന്റില്‍ റെയ്‌ഡ്‌; 26 കോടിയുടെ വസ്‌തുവകകള്‍ പിടിച്ചെടുത്തു

Published on 24 March, 2018
 നീരവ്‌ മോദിയുടെ അപ്പാര്‍ട്ടമെന്റില്‍ റെയ്‌ഡ്‌; 26 കോടിയുടെ വസ്‌തുവകകള്‍ പിടിച്ചെടുത്തു
മുംബൈ: വിലപിടിപ്പുള്ള ആഭരണങ്ങളും വാച്ചുകളും അമൃതാ ഷെര്‍ഗില്‍, എംഎഫ്‌ ഹുസൈന്‍ എന്നിവരുടെ പെയിന്റിങ്ങുകളും നീരവ്‌ മോദിയുടെ മുംബൈയിലെ അപ്പാര്‍ട്ടമെന്റില്‍ നടന്ന റെയ്‌ഡില്‍ പിടിച്ചെടുത്തു. 12,000 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട റൈഡില്‍ 26 കോടി രൂപ മൂല്യം വരുന്ന വസ്‌തുവകകളാണ്‌ സമുദ്രാ മഹല്‍ ലക്ഷ്വറി അപ്പാര്‍ട്ടമെന്റില്‍ നിന്നും പിടിച്ചെടുത്തത്‌.

പ്രിവന്‍ഷന്‍ ഓഫ്‌ മണി ലോണ്ടെറിങ്‌ ആക്ട്‌ (പി.എം.എല്‍.എ) പ്രകാരം നടന്ന റെയ്‌ഡില്‍ കണ്ടുകെട്ടിയ പുരാതന ശൈലിയിലുള്ള ആഭരണങ്ങള്‍ക്ക്‌ 15 കോടി രൂപയാണ്‌ മൂല്യം. വാച്ചുകള്‍ക്ക്‌ 1.4 കോടി രൂപയും പെയിന്റിങ്ങുകള്‍ക്ക്‌ 10 കോടി രൂപയും വില വരും. ഒരു വജ്ര മോതിരത്തിനു മാത്രം 10 കോടി രൂപയാണ്‌ കണക്കാക്കിയിരിക്കുന്നത്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക