Image

കോണ്‍ഗ്രസ്‌ ബന്ധത്തില്‍ നിലപാട്‌ മയപ്പെടുത്തി പ്രകാശ്‌ കാരാട്ട്‌

Published on 24 March, 2018
കോണ്‍ഗ്രസ്‌ ബന്ധത്തില്‍ നിലപാട്‌ മയപ്പെടുത്തി പ്രകാശ്‌ കാരാട്ട്‌
ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ ബന്ധത്തില്‍ നിലപാട്‌ മയപ്പെടുത്തി പ്രകാശ്‌ കാരാട്ട്‌. കോണ്‍ഗ്രസിന്‌ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പറ്റുന്നിടത്തെല്ലാം സി.പി.ഐ.എം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്നാണ്‌ കാരാട്ട്‌ വ്യക്തമാക്കിയിരിക്കുന്നത. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ സംബന്ധിച്ച്‌ യു.പിയിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ ഭാവിയിലേക്കുള്ള വലിയ പാഠമാണ്‌ നല്‍കുന്നതെന്നും കാരാട്ട പറഞ്ഞു.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചാല്‍ മറ്റു ചെറുകക്ഷികള്‍ക്കടക്കം സഖ്യത്തെ പിന്തുണച്ച്‌ മാറ്റം കൊണ്ടു വരാനാകുമെന്നും കാരാട്ട്‌ പറയുന്നു.

നേരത്തെ കോണ്‍ഗ്രസ്‌ സഖ്യം സംബന്ധിച്ച്‌ സി.പി.ഐ.എമ്മില്‍ കാരാട്ട്‌ എതിര്‍പ്പുന്നയിച്ചിരുന്നു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കുകയില്ലെന്ന്‌ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ രാഷ്ട്രീയ കരട്‌ സഖ്യത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടുന്നത്‌ ബി.ജെ.പിക്ക്‌ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്‌ നിലപാട്‌ മയപ്പെടുത്തി കാരാട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക