Image

മരണംവരെ സമരം തുടരുമെന്ന്‌ അന്നാ ഹസാരെ

Published on 24 March, 2018
മരണംവരെ സമരം തുടരുമെന്ന്‌ അന്നാ ഹസാരെ
ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന്‌ ജനപിന്തുണയേറുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്‌പാല്‍ നിയമനം ആവശ്യപ്പെട്ട്‌ ഡല്‍ഹി രാംലീല മൈതാനത്ത്‌ അണ്ണാ ഹസാരെയുടെ സമരം രണ്ടാം ദിവസത്തേക്ക്‌ കടന്നു.

ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെയാണ്‌ അണ്ണാഹസാരെയുടെ പ്രക്ഷോഭം. സ്ഥിരതയുള്ള ലോക്‌പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കയച്ചെന്നും ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയില്‍നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ്‌ രണ്ടാം ഘട്ട സമരത്തിന്‌ നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറയുന്നു.

ലോക്‌പാല്‍ നിയമം നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ മരണംവരെ സമരം തുടരുമെന്നും ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക