Image

ഇതാ ഒടിയന്‍ മാണിക്യന്റെ രൂപം

Published on 24 March, 2018
ഇതാ ഒടിയന്‍ മാണിക്യന്റെ രൂപം
ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ്‌ ഒടിയനും അതിലെ മോഹന്‍ലാലിന്റെ രൂപവും. ഇപ്പോഴിതാ ഒടിയന്റെ രൂപം മോഹന്‍ലാല്‍ തന്നെ പുറത്തു വിട്ടിരിക്കുന്നു. ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ കരി പുരണ്ട മുഖവും തുറിച്ചുള്ള നോട്ടവും കരിമ്പടം കൊണ്ടു മറച്ച ശിരസും. ഒറ്റ നോട്ടത്തില്‍ പ്രേക്ഷകരില്‍ ഒരു ഭീതി ജനിപ്പിക്കാന്‍ ഈ ഫോട്ടോയ്‌ക്കു കഴിയുന്നുണ്ട്‌.

സിനിമയുടെ അവസാന ഷെഡ്യൂല്‍ പാലക്കാട്‌ അതിവേഗം പുരോഗമിക്കുകയാണ്‌. ശ്രീകുമാര്‍ മേനോന്‍ ആണ്‌ സംവിധാനം. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റിണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്‌ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ദേശീയ അവാര്‍ഡ്‌ ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരികൃഷ്‌ണനാണ്‌ ഒടിയന്റെ തിരക്കഥ. ഷാജി കുമാറാണ്‌ ഛായാഗ്രഹണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക