Image

ഷക്കീലയെ അവതരിപ്പിക്കാന്‍ മലയാളം പഠിക്കുന്ന തിരക്കില്‍ റിച്ച

Published on 24 March, 2018
ഷക്കീലയെ അവതരിപ്പിക്കാന്‍ മലയാളം പഠിക്കുന്ന തിരക്കില്‍ റിച്ച

വെള്ളിത്തിരയില്‍ ഷക്കീലയെ അവതരിപ്പിക്കാന്‍ മലയാളം പഠിക്കുന്ന തിരക്കിലാണ്‌ . തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ പുതിയ തരംഗമായ ഹോട്ട്‌ നായിക ഷക്കീലയാവാനുള്ള ഒരുക്കത്തിലാണ്‌ റിച്ച. വീട്ടില്‍ ഒരു ട്യൂട്ടറെ നിയമിച്ചാണ്‌ ഷക്കീലയുടെ മലയാള പഠനം. കഥാപാത്രത്തോട്‌ നീതി പുലര്‍ത്തുന്നതിനുവേണ്ടിയാണ്‌ താന്‍ മലയാളം പഠിക്കുന്നതെന്നും പുതിയ ഭാഷ പഠിക്കുന്നതിന്റെ ആവേശത്തിലാണ്‌ താനെന്നും റിച്ച പറഞ്ഞു.

തെലുങ്കിലൂടെ സിനിമാരംഗത്ത്‌ അരങ്ങേറ്റം കുറിച്ച ഷക്കീല ബ്യൂട്ടി പാലസ്‌ എന്ന ചിത്രത്തിലൂടെയാണ്‌ മലയാളത്തില്‍ എത്തുന്നത്‌. എന്നാല്‍, ആര്‍.ജെ. പ്രസാദിന്റെ കന്നാരത്തുമ്പികളാണ്‌ തലവര മാറ്റിമറിക്കുന്നത്‌. പിന്നീട്‌ സൂപ്പര്‍താരങ്ങളെപ്പോലും മറികടക്കുംവിധം ബോക്‌സ്‌ ഓഫീസിലെ തരംഗമായി ഈ നടി മാറുന്നതാണ്‌ സിനിമാരംഗം കണ്ടത്‌.

അന്ന്‌ മലയാള സിനിമയെ ഒരുപരിധിവരെസഹായിച്ചത്‌ ഷക്കീല പടങ്ങളാണെന്നുവരെ വിലയിരുത്തലുണ്ടായി. ഇതിനിടെ നടി രണ്ട്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്‌തു. അതേസമയം പതിനാറാം വയസില്‍ പോണ്‍ സിനിമാരംഗത്തേയ്‌ക്ക്‌ കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യജീവിതവും അവര്‍ക്ക്‌ കടന്നുപോകേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക