Image

അല്‍ഹസ്സയില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Published on 24 March, 2018
അല്‍ഹസ്സയില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
അല്‍ഹസ്സ: അല്‍ഹസ്സയിലെ അല്‍ജാബര്‍ എന്ന സ്ഥലത്ത് മലയാളിയായ തൊഴിലാളി ഹൃദയാഘാതം മൂലം താമസസ്ഥലത്തു വെച്ച് മരണപ്പെട്ടു.

തിരുവനന്തപുരം കോട്ടൂര്‍ സ്വദേശി ബിനുകുമാര്‍ ആണ് മരണമടഞ്ഞത്. 43 വയസ്സായിരുന്നു. ഒരു കമ്പനിയില്‍ നിര്‍മ്മാണതൊഴിലാളിയായിരുന്ന ബിനുകുമാര്‍,  രാവിലെ ജോലിയ്ക്കു പോകാനായി  വൈകിയതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വന്നു നോക്കിയപ്പോഴാണ്, റൂമിലെ ഒരു കസേരയില്‍ ബോധമറ്റ നിലയില്‍ ഇരിയ്ക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

അനിതകുമാരിയാണ് ഭാര്യ. അഖില്‍, ആതിര എന്നിവര്‍ മക്കളാണ്.

മൃതദേഹം അല്‍ഹസ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.

ഹുസൈന്‍ കുന്നിക്കോടിന്റെ നേതൃത്വത്തില്‍, നവയുഗം ജീവകാരുണ്യവിഭാഗം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. തിങ്കളാഴ്ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.


അല്‍ഹസ്സയില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക