Image

ബ്രോങ്ക്‌സ് ദേവാലയ പത്താം വാര്‍ഷികം: 101 അംഗ കമ്മിറ്റി നിലവില്‍ വന്നു

ഷോളി കുമ്പിളുവേലി Published on 20 March, 2012
ബ്രോങ്ക്‌സ് ദേവാലയ പത്താം വാര്‍ഷികം: 101 അംഗ കമ്മിറ്റി നിലവില്‍ വന്നു
ന്യൂയോര്‍ക്ക്:  ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമാക്കുന്നതിനുവേണ്ടി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി രക്ഷാധികാരിയും, ജോസഫ് കാഞ്ഞമല ചെയര്‍മാനുമായി 101 അംഗ കമ്മറ്റി നിലവില്‍ വന്നു. അമേരിക്കയിലെ പ്രശസ്ത അക്കൗണ്ടിംഗ് സ്ഥാപനമായ മാര്‍ക്‌സ് പാനത്ത് ആന്റ് ഷ്രോണ്‍ LLPയുടെ പാര്‍ട്ണറായ ജോസഫ് കാഞ്ഞമല മികച്ച വാഗ്മിയും സംഘാടകനുമാണ്. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

താഴെ പറയുന്നവരെ വിവിധ കമ്മിറ്റികളുടെ ചെ
യര്‍മാന്‍മാരായി തെരഞ്ഞെടുത്തു. ജോസ് മാളിയേക്കല്‍ സുവനീര്‍, ഡോ. ബേബി പൈലി(വാസ് ചെയര്‍മാന്‍, സുവനീര്‍), ജോഷി തെള്ളിയാങ്കല്‍(എഡിറ്റര്‍ , സുവനീര്‍), ജോര്‍ജ് കണ്ടംകുളം(ഫിനാന്‍സ്), ജോസ് ഞാറകുന്നേല്‍ (ഔട്ട്‌റീച്ച്), ചിന്നമ്മ പുതുപറമ്പില്‍, ലീന ആലപ്പാട്ട്(റിസപ്ഷന്‍), പ്രിയ ഒഴുകയില്‍(അവാര്‍ഡ്‌സ്), റോണി പള്ളിക്കാ പറമ്പില്‍ (കലാപരിപാടികള്‍), സെബാസ്റ്റ്യന്‍ പിരുതിയില്‍ (പി.ആര്‍.ഓ), മത്തച്ചന്‍ പുതുപ്പള്ളി(ഫസിലിറ്റി), ജോര്‍ജ് വട്ടേരില്‍(പ്രയര്‍ മിനിസ്റ്ററി), ഷോളി കുമ്പിളുവേലി (മീഡിയ പബ്ലിസിറ്റി), കൈക്കാരന്മാരായ തോമസ് ചാമക്കാല, ജോട്ടി പ്ലാത്തറ, ഇട്ടൂപ്പ് കണ്ടംകുളം, സെക്രട്ടറി ആന്റണി കൈതാരത്ത് തുടങ്ങിയവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. ബോബി വണ്ടാനത്ത്, ജിന്‍സന്‍ മുല്ലക്കര, ബ്രയാന്‍ മുണ്ടക്കല്‍ , ജോണ്‍ വാളിപ്ലാക്കല്‍, ടോണി പട്ടേരി എന്നിവര്‍ കമ്മിറ്റിയിലെ യൂത്ത് പ്രതിനിധികളുമായിരിക്കും.

പത്താം വാര്‍ഷികാഘോഷങ്ങള്‍ എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കുവാന്‍ തക്കവിധം ഗംഭീരമാക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ വിവിധ കമ്മറ്റികള്‍ ആരംഭിച്ചു കഴിഞ്ഞു.

ജൂണ്‍ 30-ാം തീയതി ശനിയാഴ്ച 5മണിക്ക് പരിപാടികള്‍ ആരംഭിക്കും. ബ്രോങ്ക്‌സ് ദേവാലയത്തിനു സമീപം തന്നെയുള്ള കാര്‍ഡിനല്‍ സ്പല്‍മാന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയമാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പൊതു സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് കര്‍ദിനാല്‍ മാര്‍ തിമോത്തി ഡോളന്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും, കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കൂടാതെ വിവിധ ബിഷപ്പുമാര്‍ , സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും. തുടര്‍ന്ന് നാടകം ഉള്‍പ്പെടെ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

പത്താം വാര്‍ഷികാഘോഷങ്ങള്‍ വന്‍ വിജയമാക്കുന്നതിന് ഏവരുടേയും സഹായ സഹകരണങ്ങള്‍ വികാരി ഫാ. ജോസ് കണ്ടത്തികുടിയും, ചെയര്‍മാന്‍ ജോസഫ് കാഞ്ഞമലയും അഭ്യര്‍ത്ഥിക്കുന്നു.

ബ്രോങ്ക്‌സ് ദേവാലയ പത്താം വാര്‍ഷികം: 101 അംഗ കമ്മിറ്റി നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക