Image

കത്തിച്ച പന്തല്‍ വയല്‍കിളികള്‍ പുനര്‍നിര്‍മിച്ചു; സി.പി.എമ്മിന്റേത് മാടമ്പിത്തരമെന്ന് സുധീരന്‍

Published on 25 March, 2018
കത്തിച്ച പന്തല്‍ വയല്‍കിളികള്‍ പുനര്‍നിര്‍മിച്ചു; സി.പി.എമ്മിന്റേത് മാടമ്പിത്തരമെന്ന് സുധീരന്‍
വയല്‍കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സമരം ചെയ്യാന്‍ അനുവദിക്കാതെ സമരപ്പന്തല്‍ പൊളിക്കുക, സമരത്തില്‍ പങ്കെടുക്കുന്നവരെ വിലക്കുക, വയല്‍കിളി സമരക്കാര്‍ നടത്തുന്ന പൊതുപരിപാടി കാണരുതെന്ന് നിര്‍ദേശിക്കുക തുടങ്ങി ഒരു കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.
കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ നേതൃത്വം നല്‍കിയ, യു.പിയിലെയും മഹാരാഷ്ട്രയിലെയും സമരങ്ങളെ അഭിവാദ്യം ചെയ്യുന്ന അതേ സി.പി.എം തന്നെയാണ് കീഴാറ്റൂരിലെ കര്‍ഷകരുടെ ആവശ്യങ്ങളെ തിരസ്‌കരിക്കുന്ന സമീപനം സ്വീകരിക്കുന്നത്. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. സമരങ്ങളോട് യോജിപ്പുകളോ വിയോജിപ്പുകളോ ഉണ്ടാവാം. പക്ഷെ സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആരംഭ കാലത്ത് പ്രസ്ഥാനത്തിനെതിരെ അന്നത്തെ ജന്മി-മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രവും രീതിയുമാണ് ഇപ്പോള്‍ സി.പി.എം നേതൃത്വത്തിലെ പലരും വയല്‍കിളികള്‍ക്കെതിരെ പ്രയോഗിക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ജനങ്ങളെ അവഗണിച്ചു കൊണ്ട് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിലാണ് ദേശീയപാതക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

കീഴാറ്റൂര്‍ പാടത്ത് സി.പി.എം കത്തിച്ച വയല്‍കിളികളുടെ സമരപന്തല്‍ പുനര്‍നിയമിച്ചു. യു.ഡി.എഫ്-കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, കെ. സുധാകരന്‍, ബെന്നി ബഹനാന്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക