Image

സീറോ മലബാര്‍ സഭയിലെ വിമത വൈദികരോട് ഒരഭ്യര്‍ഥന (ഡോ. ജെയിംസ് കുറിച്ചി)

Published on 25 March, 2018
സീറോ മലബാര്‍ സഭയിലെ വിമത വൈദികരോട് ഒരഭ്യര്‍ഥന (ഡോ. ജെയിംസ് കുറിച്ചി)
സീറോ മലബാര്‍ സഭയില്‍ ഇന്നുനടക്കുന്ന വിവാദങ്ങള്‍ വേദനയോടെ മാത്രമേ ഈ പ്രവാസി സീറോ മലബാര്‍ കത്തോലിക്കന് നിരീക്ഷിക്കുവാന്‍ കഴിയുന്നുള്ളൂ. വേദനിക്കുന്ന ഹൃദയത്തൊടെയാണീ കീറിപ്പെഴുതുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകളില്‍ സംഭവിച്ചെന്നു പറയപ്പെടുന്ന പാകപ്പിഴകളല്ല, പ്രത്യുത അതു സംബന്ധിച്ച് അതിരൂപതയിലെ വൈദികരില്‍ ചിലര്‍ എടുത്ത നിലപാടണ് എന്നെ വ്യസനിപ്പിക്കുന്നത്.

ഒരു കാര്യം തുറന്നുപറയട്ടെ. സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലിത്ത അഭിവന്ദ്യ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് തട്ടിപ്പുകാരനോ കൊള്ളക്കരനോ അല്ല. 1999-ലാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ആ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ ഫിലഡല്‍ഫിയായില്‍ വച്ച് നടന്ന ആദ്യത്തെ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ആത്മീയ പ്രഭാഷണങ്ങള്‍ നടത്തിയത് അദ്ദേഹമായിരുന്നു. ആ പ്രസംഗങ്ങള്‍ ശ്രവിച്ചവര്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ആത്മീയതയെയും മുക്തകണ്ഠം പ്രശംസിച്ചു. ആ പ്രശംസകരുടെ കൂടെ ഞാനും ഉള്‍പ്പെടുന്നു. ഇന്നുവരെ ആ മനോഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല, അത് വര്‍ദ്ധിച്ചുവന്നിട്ടേയുള്ളൂ.

അദേഹത്തിന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ പിഴവ് പറ്റിയെങ്കില്‍ നാം ഒരു കാര്യം ഓര്‍ക്കണം. നമ്മുടെ പിതാവ് ഒരു സാമ്പത്തിക വിദഗ്ധനോ റിയല്‍ എസ്റ്റേറ്റ് പണ്ഡിതനോ അല്ല. ആകയാല്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യത വളരെയുണ്ട്. ഇത് മനസ്‌സിലാക്കി സഭയുടെ ചട്ടങ്ങളിലും സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തണം, പക്ഷേ, തെരുവിലിറങ്ങിയല്ല സഭയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. അതെങ്ങനെ വേണമെന്ന് സെമിനാരി വിദ്യാഭാസം പൂര്‍ത്തിയാക്കിയ വൈദികരോട് വിശദീകരിക്കണ്ടല്ലോ.

ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു കൂട്ടം വൈദികര്‍ തെരുവിലെറങ്ങിയതുകൊണ്ടോ വിമര്‍ശകചേരി ഉണ്ടാക്കിയകുകൊണ്ടോ പ്രശ്‌നങ്ങല്‍ പരിഹരിക്കപ്പെടീകയില്ല. സഭയുടെ സംവിധാനത്തിലൂടെ മാത്രമേ സഭയില്‍ മാറ്റങ്ങള്‍ ഉണ്ടാകൂ.

ആകയാല്‍ നിങ്ങളുടെ ഒരു എളിയ സഹോദരനെന്ന നിലയില്‍ എനിക്ക് നിങ്ങളോടൂള്ള അഭ്യര്‍ഥന ഇതാണ്: നിങ്ങള്‍ നിലപാട് തിരുത്തി സഭാതലവനോട് രമ്യതപ്പെട്ട് സഭാസേവനം തുടരുക. സ്വന്തം മെത്രാനോട് അനുസരണം വാഗ്ദാനം ചെയ്തിട്ടുള്ളവരും ദൈവതിരുമുമ്പാകെ അതൊരു വ്രതമായി എടീത്തിട്ടീള്ളവരുമാണ് നിങ്ങളെന്ന സത്യം ഓര്‍ക്കണം.

അതല്ല നിങ്ങളീടെ തീരുമാനമെങ്കില്‍ വിശ്വാസികള്‍ തന്നെ നിങ്ങളെ നയിക്കേണ്ടിവരും. ഇടയന്മാരെ നയിക്കുന്ന ആടുകള്‍!

സ്വന്തം മേലധ്യക്ഷനെ ധിക്കരിക്കുന്ന വൈദികനെ തങ്ങളുടെ വികാരിയായോ ശുശ്രൂഷകനായോ തങ്ങള്‍ക്കു വേണ്ടെന്ന് വിശ്വാസികള്‍ തീരുമാനിക്കുകയും ആ തീരുമാനം നടപ്പിലാക്കന്‍ അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കീകയും ചെയ്യുകയില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? അതിനിടയാക്കല്ലേ എന്നാണ് എന്റെ അപേക്ഷ.
Join WhatsApp News
Catholic-2 2018-03-25 10:16:07
വിമത വൈദികര്‍ വെറും പരട്ടകളാണെങ്കിലും ഈ സ്ഥിതി ഉണ്ടാക്കിയത് കര്‍ദിനാള്‍ അദ്ധേഹമാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാത്തയാള്‍. അതിനാല്‍ അദ്ധേഹത്തെ ആദ്യം തുരത്തി ഓടിക്കട്ടെ. അങ്ങേര്‍ മൂലം സഭക്കുണ്ടായ മാനക്കേട് അഭയ കേസില്‍ ഉണ്ടായതിലും ഭയങ്കരമാണ്. അഭയ കേസില്‍ അല്പമെങ്കിലും സംശയത്തിന്റെ ആനുകൂല്യമുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക