Image

നവയുഗം തുഗ്ബ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വം.

Published on 26 March, 2018
നവയുഗം തുഗ്ബ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വം.
അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി അല്‍കോബാര്‍ തുഗ്ബ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു. അനസ് കണിയാപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സനയ്യ യൂണിറ്റ് കണ്‍വെന്‍ഷനാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

 

സനയ്യയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം തുഗ്ബ മേഖല സെക്രെട്ടറി ദാസന്‍ രാഘവന്‍, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബുകുമാര്‍, മേഖല നേതാക്കളായ പ്രഭാകരന്‍, ലാലു ശക്തികുളങ്ങര എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

 

തുഗ്ബ സനയ്യ യൂണിറ്റ് ഭാരവാഹികളായി അനസ് കണിയാപുരം (രക്ഷാധികാരി), സന്തോഷ് കുമാര്‍ (പ്രസിഡന്റ്), പ്രമോദ് ചാവക്കാട്, അഷറഫ് (വൈസ് പ്രസിഡന്റുമാര്‍), റഷീദ് കൊല്ലം (സെക്രെട്ടറി), ബഷീര്‍ കുട്ടി, സുരജന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുബ്രമണ്യന്‍ (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

 

നവയുഗം തുഗ്ബ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക