Image

യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല; ഉയര്‍ത്തെഴുന്നേറ്റത് രമണ മഹര്‍ഷിയെന്ന് ഇളയരാജ

Published on 26 March, 2018
യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല; ഉയര്‍ത്തെഴുന്നേറ്റത് രമണ മഹര്‍ഷിയെന്ന് ഇളയരാജ

ചെന്നൈ: യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റത് യേശുവല്ല. രമണ മഹര്‍ഷിയാണെന്നും ഇളയരാജ പറഞ്ഞു. ചില യൂട്യൂബ് ഡോക്യുമെന്ററികളെ അടിസ്ഥാനമാക്കിയാണ് ഇളയരാജയുടെ അഭിപ്രായ പ്രകടനം. 

ഇളയരാജയുടെ വാക്കുകള്‍ ഇങ്ങനെ, അവര്‍ പറയുന്നു മരിച്ചതിന് ശേഷം ഉയര്‍ത്തെഴുന്നേറ്റു എന്ന്. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ യൂട്യൂബ് ഡോക്യുമെന്ററികള്‍ കാണാറുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ് നടന്നിട്ടില്ലെന്ന്. എല്ലാ തെളിവുകളും നിരത്തിയാണ് അവര്‍ പറയുന്നത്. യേശു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല.

ഉയര്‍ത്തെഴുന്നേറ്റ ഏക വ്യക്തി, രമണ മഹര്‍ഷിയാണ്. തന്റെ പതിനാറാം വയസിലാണ് രമണ മഹര്‍ഷി ഉയര്‍ത്തെഴുന്നേറ്റത്. രമണ മഹര്‍ഷിക്ക് മരണ ഭീതിയെ മറികടക്കണമായിരുന്നു. മരണത്തിന് ശരീരത്തോട് എന്തുചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതിനായി അദ്ദേഹം തറയില്‍ കിടന്നു, ശ്വാസം അടക്കിപ്പിടിച്ചു, രക്തയോട്ടം നിലച്ചു, ഹൃദയം നിന്നു, ശരീരം തണുത്തു അദ്ദേഹം മരിച്ചു. ഇത് രമണ മഹര്‍ഷി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും ഇളയരാജ പറഞ്ഞു.

ഒരു പാട്ടിന് മുന്നോടിയായാണ് ഇളയരാജ ഇക്കാര്യം പറഞ്ഞത്. ആര്‍.എസ്.എസ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇളയരാജയുടെ പ്രസ്താവന വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

Join WhatsApp News
സരസന്‍ 2018-03-26 13:39:51

തല മൂക്കുമ്പോള്‍ പഴയ ടൌണ്‍ ബസ്‌ പോലെ ആണ് സിനിമ ലോകത്തെ പലരും, ബസ്‌ ഓടാന്‍ തുടങ്ങുമ്പോള്‍ പല നട്ടും ബോള്‍ടും ലൂസ് ആകും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക