Image

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി ; മറ്റൊരു ബന്യാമിന്‍ മാന്ത്രികത (അശ്വതി ശങ്കര്‍ )

അശ്വതി ശങ്കര്‍ ) Published on 27 March, 2018
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി ; മറ്റൊരു ബന്യാമിന്‍ മാന്ത്രികത (അശ്വതി ശങ്കര്‍ )
നോവലിസ്റ്റ് മുറിക്കകത്തിരുന്ന് തന്റെ ഭാവനാസമ്പുഷ്ടമായ സങ്കല്‍പ ലോകത്ത് വിഹരിച്ച് വര്‍ഷങ്ങളെടുത്ത് നോവലുകള്‍ രചിക്കുന്ന കാലം അവസാനിക്കുകയാണ്. എല്ലാ ബെസ്റ്റ് സെല്ലേഴ്‌സിനും സ്വന്തമായ സ്റ്റഡി ടീമുകളുണ്ട്. ഓരോ നോവലും ഒരു ഫാക്ടറി പ്രോഡക്ട് ആയി മാറുകയാണ്. ലോക പ്രശസ്തനായ ഏതോ എഴുത്തുകാരന്അയാളുടെ കൃതിക്ക് വേണ്ട വിഷയ സമാഹരണത്തിനായി തങ്ങളുടെ കമ്പനിയെയാണ് സമീപിച്ചിരിക്കുന്ന തെന്നും കമ്പനിക്കായി ആ ഉദ്യമം പ്രതാപിനെ ഏല്‍പിക്കുന്നുവെന്നും നട്ടപ്പാതിരയ്ക്ക് കമ്പനി ചീഫ് ജെയിംസ്‌ ഹേഗന്‍ വിളിച്ചു പറഞ്ഞപ്പോ ഒറ്റ ശ്വാസത്തില്‍ പ്രതാപ് നോ പറഞ്ഞു

'മധ്യപൂര്‍വേഷ്യയുടെ സമകാലിക ജീവിതം'
എന്ന പുസ്തകത്തിനായി ഈജിപ്ത് മുതല്‍ ഇറാന്‍ വരെയുള്ള 17 രാജ്യങ്ങളിലൂടെ അവിടങ്ങളിലെ വിവര സമാഹരണത്തിനായി ഒരു നീണ്ട യാത്ര ആയിരുന്നു പ്രൊജക്ട്.  ഭീകരാക്രമണം കുടികൊള്ളുന്ന ഇത്തരം രാജ്യങ്ങളിലൂടെയുള്ള യാത്ര പ്രതാപിന് അംഗീകരിക്കാനാവില്യായിരുന്നു. എന്നാല്‍ ആദ്യ രാജ്യം സ്വന്തം തെരഞ്ഞെടുപ്പിലാവാമെന്ന ജയിംസ് ഹേഗന്റെ ഓഫര്‍ വാക്കുകള്‍ പ്രതാപിന്റെ ഹൃദയത്തില്‍ മിന്നല്‍ പിണര്‍ പോലെ ജാസ്മിന്റെ ഓര്‍മ്മകള്‍ പടര്‍ന്നു കയറി... നോ പറഞ്ഞതിനെക്കാള്‍ വേഗത്തില്‍ യെസ് എന്ന് പ്രതാപ് പറഞ്ഞപ്പോള്‍ ജെയിംസ്
ഹേഗന് സന്തോഷത്തേക്കാള്‍ അമ്പരപ്പാണ് തോന്നിയത്.
..
ആ അറേബ്യന്‍ നഗരത്തില്‍ മലയാളിയായ കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ പ്രതാപന് ടീമിലേക്ക്അ റിഞ്ഞോ അറിയാതെയോ ഓരോ ലക്ഷ്യം വെച്ച്  ഇംഗ്ലീഷുകാരനായ എഡ്വിന്‍, പാക്കിസ്താന്‍കാരന്‍ റിയാസ്, മുംബൈ സ്വദേശി വിനോദ് എന്നിവരും
വന്നു ചേര്‍ന്നു. ആ നഗരത്തില്‍ കാല്‍ കുത്തിയ പ്പോള്‍ മുതല്‍ തങ്ങള്‍ സര്‍ക്കാരിന്റെയും ഭീകരവാദികളുടെയും നോട്ടപ്പുള്ളികളായിരുന്നുവെന്ന് പിന്നീട്  റിയാസിന്റെ അറസ്‌റ്റോടെ ആയിരുന്നു അവര്‍ അറിഞ്ഞത്.

സ്വന്തം രാജ്യത്ത് പണക്കാരായ വിവിധ വിദേശികള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും സുഖവും
ലഭ്യമായപ്പോള്‍ തദ്ദേശ വാസികളായ സാധാരണ അറബ് ജനത അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങള്‍ അന്തം വിട്ട് വായിക്കാന്‍ മാത്രമേ നമുക്കാവൂ.

ഷിയാകളും സുന്നി തീവ്രവാദി സംഘടനകളും അറബ് സര്‍ക്കാരും പോലീസു മടങ്ങിയ ക്രൂരമായ ഭരണത്തിലും മാത്സര്യത്തിലും അറബ് ജനജീവിതം ദുരന്ത പൂര്‍ണ്ണമാവുകയായിരുന്നു. ശ്വാസം പിടിച്ച്മാത്രം വായിക്കാന്‍ പോന്ന ക്രൂര പീഢനങ്ങള്‍ പ്രതാപിനും ഗ്രൂപ്പിനും ആ നഗരത്തില്‍ വന്നു ചേര്‍ന്ന ദുരന്തങ്ങള്‍ക്കാധാരം "A spring Without smell" എന്ന നിരോധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു... ആ നഗരത്തില്‍ റേഡിയോ ജോക്കിയായിരുന്ന സമീറ പര്‍വീണ്‍ എന്ന പാക്കിസ്താനി പെണ്‍കുട്ടിയുടെ ദുരന്ത ജീവിതമായിരുന്നു നോവലിനാധാരം. ഈ ദുരന്തങ്ങള്‍ക്കിടയിലും പഠന കാലത്ത് നഷ്ടപ്പെട്ട ഇപ്പഴും നെഞ്ചില്‍ കൊണ്ടു നടക്കുന്ന പ്രണയിനി ജാസ്മിനും പ്രതാപിനെ തീവ്രമായി സ്‌നേഹിച്ച ഡെയ്‌സിയും ഈ നഗരത്തില്‍ വെച്ച് സ്‌നേഹിച്ച് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു പ്രതാപിനെ.

മറ്റൊരു ബന്യാമിന്‍ മാന്ത്രികത... കഥാകാരനും കഥാപാത്രങ്ങളും കൂടിക്കുഴയുന്ന
അനുഭവം. പുസ്തകമടച്ചാലും നമ്മെ വലിച്ചടുപ്പിക്കുന്ന കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളെ തേടിപ്പോവാന്‍ തോന്നിക്കുന്ന ഒരു മറിമായം.

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി ; മറ്റൊരു ബന്യാമിന്‍ മാന്ത്രികത (അശ്വതി ശങ്കര്‍ )
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി ; മറ്റൊരു ബന്യാമിന്‍ മാന്ത്രികത (അശ്വതി ശങ്കര്‍ )
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി ; മറ്റൊരു ബന്യാമിന്‍ മാന്ത്രികത (അശ്വതി ശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക