Image

തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം

Published on 27 March, 2018
തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിബിഐയുടെ സഹായം തേടി. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപിയുടെ ഐടി തലവന്‍ അമിത് മല്‍വിയ ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടിരുന്നു. കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പാണ് അമിത് തീയതി പുറത്തുവിട്ടത്.

താന്‍ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തയെ ഉദ്ധരിച്ചാണ് തീയതി ട്വീറ്റ് ചെയ്തതെന്നും അമിത് മല്‍വിയ പറഞ്ഞു. എന്നാല്‍ അമിതിന്റെ ട്വീറ്റില്‍ ഫലപ്രഖ്യാപന തീയതി തെറ്റായിരുന്നു. മേയ്-12ന് വോട്ടെടുപ്പും മേയ്-18 വോട്ടെണ്ണല്‍ എന്നുമായിരുന്നു അമിതിന്റെ ട്വീറ്റ്. ഫലപ്രഖ്യാപന തീയതി തെറ്റിയതോടെ അമിത് ട്വീറ്റ് പിന്‍വലിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക