Image

സുഡാനി ഫ്രം നൈജിരിയയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ,സിനിമയെ തകര്‍ക്കരുതെന്ന് സംവിധായകന്‍

Published on 27 March, 2018
സുഡാനി ഫ്രം നൈജിരിയയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ,സിനിമയെ തകര്‍ക്കരുതെന്ന് സംവിധായകന്‍
തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജിരിയയുടെ ചില ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്നു. ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്നത്. സിനിമയോടും ആ സീനികളോടുമുള്ള ഇഷ്ടമായിരിക്കും ഇവരെ ചിലപ്പോള്‍ ഇത്തരം പ്രവര്‍ത്തികളില്‍ കൊണ്ടെത്തിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയ്യ പറഞ്ഞു. എന്നാല്‍ ഇത്തരക്കാര്‍ ഓര്‍ക്കേണ്ടത് ഇത്രമാത്രം. സുഡാനിയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ സ്വപ്നങ്ങളും കഷ്ടപ്പാടുമുണ്ട്. ഇത്തരം പ്രവര്‍ത്തികളിലൂടെ ചിത്രത്തെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെങ്കില്‍ പോലും സുഡാനി ഫ്രം നൈജീരിയ ഒരു സ്‌പോട്‌സ് ചിത്രമല്ല. ഫുട്‌ബോള്‍ എന്നതിലുപരി കുറെ സാധാരണക്കാരുടെ കഥപറയുന്ന ചിത്രമാണിത്. മലപ്പുറത്തുക്കാരുടെ സാധാരണ ജീവിതമാണ് കഥയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സക്കരിയ്യ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക