Image

ഫോമാ നാടകോത്സവം ഏപ്രില്‍ 10 രജിസ്‌ട്രേഷന്‍ അവസാന തീയതി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 27 March, 2018
ഫോമാ നാടകോത്സവം ഏപ്രില്‍ 10 രജിസ്‌ട്രേഷന്‍ അവസാന തീയതി
ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ ഷാംബര്‍ഗ് റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വഷനില്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ മാറ്റുരയ്ക്കുന്ന ഫോമാ നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

കണ്‍വന്‍ഷനില്‍ ഒട്ടനവധി വിത്യസ്തങ്ങളായ പരിപാടികള്‍ ഉള്ളതു കൊണ്ടും, സമയക്രമീകരണത്തിനും, നാടകത്തിനായി ടീമുകളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10-ഓടെ അവസാനിപ്പിക്കുകയാണ് എന്ന് കമ്മറ്റി ചെയര്‍മാന്‍ സണ്ണി കല്ലൂപ്പാറയും വൈസ് ചെയര്‍മാന്‍ സൈജന്‍ ജോസഫ് കണിയോടിക്കലും പറഞ്ഞു. 

 കമ്മറ്റി അംഗങ്ങളായി പൗലോസ് കുയിലാടന്‍, മനോഹര്‍ തോമസ്, അജിത് അയ്യമ്പള്ളി, ജോജോ കോട്ടൂര്‍, ജോസഫ് ഔസോ, ഷാജി മിറ്റത്താനി, നോയല്‍ മാത്യൂ, ബിജു തൈയ്യല്‍ചിറ, ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, നിഷാദ് പൈറ്റുതറയില്‍, രാജേഷ്, സാബു ലൂക്കോസ്, ടോജോ തോമസ്, മനോജ് തോമസ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്‌ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്‌ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, സണ്ണി കല്ലൂപ്പാറ 845 596 0935.
ഫോമാ നാടകോത്സവം ഏപ്രില്‍ 10 രജിസ്‌ട്രേഷന്‍ അവസാന തീയതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക