Image

സര്‍ദാര്‍ജി ഫലിതങ്ങള്‍ (4)

പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്‌ Published on 20 March, 2012
സര്‍ദാര്‍ജി ഫലിതങ്ങള്‍ (4)
കടല്‍പ്പുറത്ത്‌ കാറ്റ്‌ കൊണ്ട്‌ ഒരു ചാരുകസേരയില്‍ സര്‍ദാര്‍ജി വിശ്രമിക്കുകയായിരുന്നു. അതു വഴി ചൂയിങ്ങ്‌ ഗും ചവച്ചുകൊണ്ട്‌ വന്ന രണ്ട്‌ മദാമ്മമാര്‍ ഒരു കൗതുകത്തിനുവേണ്ടി സര്‍ദാര്‍ജിയോട്‌ ചോദിച്ചു. ` ആര്‍ യു റിലാക്‌സിങ്ങ്‌''. സര്‍ദാര്‍ജി ഭാരതീയാതിഥേയത്തിന്റെ പ്രതീകമായി ഏണിറ്റ്‌ നിന്നു പറഞു. `നൊ ഐ ആം സ്വരണ്‍ സിങ്ങ്‌''. മദാമ്മമാര്‍ ചിരിതൂവികൊണ്ട്‌ നടന്നകന്നു. സര്‍ദാര്‍ജിയെ ആതിഥ്യമര്യാദ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങി. പാവം മദാമ്മമാര്‍ റിലാക്‌സിങ്ങിനെ അന്വേഷിക്കയായിരിക്കും. തന്നാല്‍ ആവുന്ന സഹായം ചെയ്യാന്‍ തീരുമാനിച്ച സര്‍ദാര്‍ജി കുറച്ചകലെ വിശ്രമിക്കുന്ന ഒരു സായിപ്പി നോട്‌ ചോദിച്ചു ഃ ആര്‍ യു റിലാക്‌സിങ്ങ്‌ . സായിപ്പ്‌ പറ ഞ്ഞു. യാ.... സര്‍ദാര്‍ജി ഉടനെ... നിങ്ങളെ രണ്ടു സ്‌ത്രീകള്‍ അന്വേഷിക്കുന്നുണ്ട്‌. ദാ ആ വഴി അവര്‍ പോയത്‌.............
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക