Image

മാത്യു നെല്ലിക്കുന്നിന് അമ്പാടി സാഹിത്യ പുരസ്കാരം

എ.സി. ജോര്‍ജ്. Published on 27 March, 2018
മാത്യു നെല്ലിക്കുന്നിന് അമ്പാടി സാഹിത്യ പുരസ്കാരം
ഹ്യൂസ്റ്റന്‍:വേറിട്ട വായനാ സംസ്കാരംഊട്ടിയുറപ്പിച്ച് അമ്പാടി മാസിക നല്‍കിവരുന്ന സാഹിത്യ പുരസ്കാരത്തിന് ഇക്കുറി അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതനായഎഴുത്തുകാരന്‍ മാത്യു നെല്ലിക്കുന്ന്അര്‍ഹനായി. കൊല്ലംറെഡ്ഡ്യാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രസിദ്ധ ആംഗലേയ സാഹിത്യകാരിയുമായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മാത്യു നെല്ലിക്കുന്നിന് അവാര്‍ഡ് സമ്മാനിച്ചു.

നാല് പതിറ്റാണ്ടിലേറെയായിഹ്യൂസ്റ്റനില്‍താമസിക്കുന്ന മാത്യു നെല്ലിക്കുന്നിന്റെസാഹിത്യ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നതെന്ന്ജഡ്ജിംഗ് കമ്മറ്റി അറിയിച്ചു. യോഗത്തില്‍ കൊല്ലംഎം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പാടി സാഹിത്യമാസികയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്. മാസികയുടെഏഴാംവാര്‍ഷിക പതിപ്പ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മാത്യു നെല്ലിക്കുന്നിന് നല്‍കി. വായന വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രകാശിക്കുന്ന വിളക്കാണ് അമ്പാടി സാഹിത്യമാസികയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഹ്യൂസ്റ്റനിലെറൈറ്റേഴ്‌സ്‌ഫോറംതുടങ്ങിയവിദ്വല്‍സദസ്സുകളില്‍മാത്യു നെല്ലിക്കുന്നിന്റെ പുസ്തകങ്ങള്‍ പലപ്പോഴും സജീവ ചര്‍ച്ചക്ക് എടുക്കാറുണ്ട്. മാത്യു നെല്ലിക്കുന്നിന്റെ ‘ാര്യ ഗ്രേസി,മക്കള്‍ നാദിയ, ജോര്‍ജ് എന്നിവരാണ്. നാട്ടില്‍മൂവാറ്റുപുഴ അടുത്ത് വാഴക്കുളം സ്വദേശിയാണ്മാത്യു നെല്ലിക്കുന്ന്.
മാത്യു നെല്ലിക്കുന്നിന് അമ്പാടി സാഹിത്യ പുരസ്കാരം
Join WhatsApp News
അഴിക്കോട് 2018-03-27 23:13:29
ഓരോ അവാർഡ് വരുന്ന വഴിയേ !
അമ്പാടി തന്നിൽ ഒരുണ്ണിയുണ്ടെന്ന് കേട്ടിട്ടുണ്ട് പുരസ്കാരത്തെക്കുറിച്ച് കേട്ടിട്ടില്ല
 ജോർജ്ജിന് എന്നാണോ അവാർഡ് കിട്ടുന്നത് ? അവാർഡ് കാരെക്കുറിച്ച് എഴുതാൻ തുടങ്ങീട്ട് എത്ര നാളായി .

അമ്പാടി കുട്ടൻ 2018-03-28 03:32:48
അമ്പാടി  തന്നിൽ  ഉരു  ഉണ്ണിയൂണ്ടങ്ങിനെ  - ഈ കവിത  സ്കൂളിൽ  പഠിച്ചതോർക്കുന്നു.  ഇപ്പോൾ അമ്പാടി തമ്പുരട്ടിയോ ഗൗറി തമ്പുരട്ടിയോ  ഇല്ലാ, രാജാവ് മില്ല. പിന്നെ  ഓരോ  നാട്ടിൽ  പോക്കിനും  ചുമ്മാ  അവാർഡും  പൊന്നാടയും  ചിലർ തട്ടിക്കൂട്ടുന്നു . ഇവൻറ് - event  സങ്കടിപ്പിച്ചവർക്കൊക്കെ  എന്ത്  കൊടുത്തു . ഈ തുക  വല്ല  പാവങ്ങൾക്കും  കൊടുത്തിരുന്നുവെങ്കിൽ  പുണ്യം  കിട്ടുമായിരുന്നു.  പൊന്നാടയും  ഒപ്പിച്ചിരിക്കുമല്ലോ. എന്നാ സാർ  റിട്ടേൺ , ഒരു  സ്വീകരണവും  ഒരുക്കാം   മിനിമം  ചാർജ്  തന്നാൽ മതി 
വിദ്യാധരൻ 2018-03-28 11:36:29
അമ്പാടി പുരസ്കാരം  എമ്പിടി ഉണ്ടിപ്പോൾ
കാശുണ്ടേലാർക്കും  കരസ്ഥമാക്കാം 
നാട്ടിലിടയ്ക്കിടെ പോകണം കാണണം 
സാഹിത്യസ്രേഷ്ടരെ കുമ്പിടേണം 
വേണെങ്കിൽ ആയിടാം പൗരസ്വീകരണോം
തിരുവനന്തപുരത്തൊരു  സമ്മേളനോം  
കുറ്റം പറയുവാൻ  ആകുമോ നമ്മൾക്ക്
ഇന്നെല്ലാം കാശിൻ പുറത്തു തന്നെ
കാശു കൊടുത്തിടിൽ എഴുനേറ്റു വന്നിടും 
കാശില്ലാതെ ചത്ത എഴുത്തുകാരും
പൊന്നാട ഫലകങ്ങൾ എന്നിവകൊണ്ടവർ 
മൂടീടും കാശു കാണിക്കുന്ന മാത്രതന്നെ
എത്രത്ര നല്ല കൃതികൾ രചിച്ചിട്ടും 
പാവങ്ങൾ പട്ടിണിയാലേ ചത്തു 
പോകട്ടെ ആക്കഥ   ചൊല്ലീട്ടു ഫലമില്ല 
ചാത്തോന്റെ  ജാതകം അർത്ഥശൂന്യം 
കച്ചവടത്തിന്റെ സൂത്രം അറിഞ്ഞീടിൽ 
പത്മഭൂഷൺ വരെ കൈവെള്ളയിൽ
കൈകളിൽ കാശുമായി നെട്ടോട്ടം ഓടുന്നു 
അക്കാർഡമി അവാർഡീനായും ചിലർ 
അസൂയ കൊണ്ട് ഞാൻ എഴുതകയാണെന്ന്  
ദയവുണ്ടായെഴുത്തുകാർ  ധരിച്ചിടല്ലേ
പന്നി പ്രസവിക്കും പോലല്ലേ പുസ്തകം 
വന്നു പിറക്കുന്നേ എന്നുമെന്നും 
നിറുത്തണം അവാർഡിനായുള്ള മത്സരം
എന്നിട്ടെഴുത്തു തുടങ്ങീടേണം 
നല്ല പുസ്തകങ്ങൾ നിലനിൽക്കും നിങ്ങടെ 
കാലശേഷവും നിങ്ങൾക്കൊപ്പം

നാരദന്‍ 2018-03-28 14:14:03
അമ്പാടി  എന്നത്  അമ്പടി എന്ന് തിരുത്തി വായിക്കുക 
ഉണ്ണി 2018-03-28 17:32:40

അമ്പാടിതന്നിലൊരവാർഡുണ്ടായെന്നങ്ങനെ
അവാർഡാരാരാണോ ഉണ്ടാക്കിയതങ്ങനെ
അമേരിക്കകാരാരാണ്ടാരാണെന്നുമങ്ങനെ
അവർക്കതുകൊടുത്തതുമാണന്നുമങ്ങനെ

vayankaaran 2018-03-28 14:59:03
അക്കാദമി അവാർഡ് പോലും അമേരിക്കൻ മലയാളി കാശു കൊടുത്തു വാങ്ങിയെന്നു കേൾക്കുന്നു. എന്നിട്ടല്ലേ ഇതേപോലെയുള്ള അവാർഡുകൾ.  വമ്പൻ സ്രാവുകളെ വേട്ടയാടുക. മാത്യു നെല്ലിക്കുന്നേലിനെപോലെയുള്ളവരെ വെറുതെ വിടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക