മകള്‍ നായിക; ആനി ലിബുവും അഡാര്‍ ലവില്‍ വേഷമിടുന്നു
EMALAYALEE SPECIAL
28-Mar-2018

അമേരിക്കയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തു ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ആനി ലിബു ഇനി സിനിമയിലും.
മകള്‍ മിഷേല്‍ നായികമാരിലൊരാളായി അഭിനയിക്കുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തില്‍ ആണ് ആനി ലിബുവും വേഷമിടുന്നത്. മറ്റൊരു നായിക പ്രിയാ വാര്യരുടെ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു വരുന്നു.
പ്ലസ് റ്റു വിദ്യാര്‍ത്ഥികളുടെ കഥപറയുന്ന ഈ സിനിമയില്‍നാല്നായികമാരില്‍ ഒരു നായികയുടെ അമ്മയായി ആണ് ആനി ലിബു വേഷമിടുന്നത് . മകള്‍ മിഷേല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി അല്ല അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് .
നാഫാ അവാര്‍ഡുകളിലൂടെ ശ്രദ്ധേയ ആയ ആനി ലിബു അഭിനയം ഇവന്റ് മാനേജ്‌മെന്റിനേക്കാള്‍ അല്പംബുദ്ധിമുട്ടുള്ള പണിയാണെന്നു പറയുന്നു. എങ്കിലും അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കുവാന്‍ ആണ് പദ്ധതി .
പ്ലസ് ടൂവിന് പഠിക്കുന്ന ഏതാനും കുട്ടികളിലൂടെയാണ് ഒമര്‍ ലുലു 'ഒരു അഡാര്‍ലവ്' അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തികച്ചും പുതുമുഖങ്ങളാണ്. ഒളിമ്പ്യന്‍ അന്തോണി ഫെയിം അരുണാണ് ഇവരില്‍ പുതുമുഖമല്ലാത്ത നടന്‍. അഞ്ച് നായകന്മാരും നാല് നായികമാരുമാണീ ചിത്രത്തിലുള്ളത്. വിദേശത്ത് പഠിച്ചുവളര്‍ന്ന സെയ്താലി, ഒരു പ്രത്യേക സാഹചര്യത്തിലാണ് നാട്ടില്‍ പഠിക്കാനെത്തുന്നത്. മറ്റ് നാലുപേരുമായി സെയ്താലി ഏറെ സൗഹൃദത്തിലാകുന്നു. ഇവരുടെ സൗഹൃദവും, ഇതിനിടയിലൂടെ ഉണ്ടാകുന്ന പ്രണയവുമൊക്കെയാണ് അഡാര്‍ ലവിന്റെ ഇതിവൃത്തം.
ഇവര്‍ക്ക് പുറമേ അമ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. ഒരു മ്യൂസിക്കല്‍ കോമഡി ലൗ സ്റ്റോറിയാണീ ചിത്രം. ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന പത്തു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഹരിനാരായണന്‍, ആര്‍.സി. സത്യജിത്ത്. പി.എം, ജബ്ബാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് അച്ചു വിജയന്‍. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രതീഷ് അമ്പാടി, കോസ്റ്റ്യൂം ഡിസൈന്‍ ബ്യൂസി ബേബി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്‌നേഷ്. കെ. നായര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ താജുദ്ദീന്‍ വാടാനപ്പള്ളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കോഴിക്കോട്. അവുസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ അവുസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍, മണ്ണുത്തി ഊട്ടി എന്നിവിടങ്ങളിലാണ്. അവുസേപ്പച്ചന്‍ സ്‌ക്രീന്‍ മീഡിയ ഈ ചിത്രം നാല് ഭാഷകളില്‍ ആണ്പ്രദര്‍ശനത്തിനെത്തിക്കുന്നത്

Facebook Comments