Image

പ്രവാസി വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസ നടപടികള്‍ ലഘൂകരിക്കുക: അല്‍ ഹസ കുടുംബവേദി

Published on 28 March, 2018
പ്രവാസി വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസ നടപടികള്‍ ലഘൂകരിക്കുക: അല്‍ ഹസ കുടുംബവേദി

അല്‍ഹസ: സ്വദേശി വത്കരണവും വര്‍ധിച്ച ജീവിതചെലവും കാരണം നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവാസി വിദ്യാര്‍ഥികളുടെ സ്‌കൂള്‍, കോളേജ് പ്രവേശനം പ്രതിസന്ധി നേരിടുകയാണ്. ഗള്‍ഫില്‍ സി ബി എസ് സി പരീക്ഷ കഴിഞ്ഞു ഫലമറിഞ്ഞു വിദ്യാര്‍ഥികള്‍ നാട്ടിലെത്തുന്‌പോള്‍ നാട്ടിലെ പ്രവേശന നടപടികള്‍ അവസാനിക്കുന്നതും, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമാവുന്നതിനു കാരണമാവുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നവോദയ അല്‍ഹസ കുടുംബവേദി സമ്മേളനം ആവശ്യപ്പെട്ടു. 

നവോദയ ജനറല്‍സെക്രട്ടറി എം. എം നയീം സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് വി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ വി മജീദ് റിപ്പോര്‍ട്ടും, ട്രഷറര്‍ ഷൈന്‍ കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നാരായണന്‍, സൌമ്യ ബാബു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. 

ലാവണ്യ ദിനേശ് കവിത ആലപിച്ചു. കുടുംബവേദി കേന്ദ്രകമ്മറ്റി സെക്രട്ടറി മോഹനന്‍ വെള്ളിനേഴി, ജോ: സിക്രട്ടറി കൃഷ്ണന്‍ കൊയിലാണ്ടി, നവോദയ കേന്ദ്ര വൈ: പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളായ സലിം മണാട്ട്, എം. ആര്‍ ചന്ദ്രന്‍, മുബാറസ് ഏരിയാ സെക്രട്ടറി ജോസ് മാനാടന്‍, ഹഫൂഫ് ഏരിയ സിക്രട്ടറി ജയപ്രകാശ്, നന്ദിനി മോഹന്‍, മധു ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ.വി ഷാജി, ഏരിയ എക്‌സിക്യുട്ടീവ് അംഗം ബേബി ഭാസ്‌കര്‍ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പ്രവര്‍ത്തന സൗകര്യത്തിനായി അല്‍ഹസ കുടുംബവേദി മുബാറസ്, ഹഫൂഫ് എന്നീ ഏരിയകമ്മിറ്റികളുടെ കീഴില്‍ പുന:ക്രമീകരിച്ചു. 

മുബാറസ് ഭാരവാഹികളായി ബാബു കെ. പി (സിക്രട്ടറി) ഷഹീന ഷാജി (പ്രസിഡന്റ്) സലാമി ആര്‍. ബി (ട്രഷറര്‍) ശിവദാസ്, ഷാജി സി. വി. (ജോ: സിക്രട്ടറിമാര്‍) പ്രമോദ്, രാജേഷ് (വൈ: പ്രസിഡണ്ടുമാര്‍) ഫൈസല്‍ (ജോ: ട്രഷറര്‍) ബിന്ദു രാജേഷ്(വനിതാവേദി കോഓര്‍ഡിനെറ്റര്‍, സൌമ്യ ബാബു (വനിതാവേദി കണ്‍വീനര്‍) സുമയ്യ ഹനീഫ (ബാലവേദി കോഓര്‍ഡിനെറ്റര്‍) സമീന സലാമി (ബാലവേദി കണ്‍വീനര്‍) എന്നിവരെയും ഹഫൂഫ് കുടുംബവേദി ഭാരവാഹികളായി ബാബുരാജ് (സിക്രട്ടറി) അനില്‍കുമാര്‍ സി.പി (പ്രസിഡന്റ്) ബിന്ദു ശ്രീകുമാര്‍ (ട്രഷറര്‍) ബീന ഭാസ്‌കര്‍, അയൂബ് (ജോ: സെക്രട്ടറിമാര്‍) നാരായണന്‍ കണ്ണൂര്‍, വേണു നായര്‍ (വൈസ് പ്രസിഡന്റമാര്‍) ഷിബു (ജോയിന്റ്) ട്രഷറര്‍) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക