Image

കല കുവൈറ്റ് സാല്‍മിയ മേഖല ഗ്രന്ഥശാല ഉദ്ഘാടനവും ചര്‍ച്ച സമ്മേളനവും

Published on 28 March, 2018
കല കുവൈറ്റ് സാല്‍മിയ മേഖല ഗ്രന്ഥശാല ഉദ്ഘാടനവും ചര്‍ച്ച സമ്മേളനവും

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖലാ ഗ്രന്ഥശാല ഉദ്ഘാടനവും വായന വര്‍ത്തമാനകാലത്ത് എന്ന വിഷയത്തില്‍ ചര്‍ച്ച സമ്മേളനവും സംഘടിപ്പിച്ചു. 

മേഖല പ്രസിഡന്റ് അജ്‌നാസ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കുവൈറ്റിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ പ്രേമന്‍ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. വായന വര്‍ത്തമാനകാലത്ത് എന്ന വിഷയത്തില്‍ മേഖല സമിതി അംഗം ഭാഗ്യനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു. വായനയുടെ ചരിത്രവും ഗ്രന്ഥശാല പ്രസ്ഥാനവും വര്‍ത്തമാനകാലത്തെ വായനാ രീതികളും എല്ലാം വിശദമായി പ്രതിപാദിച്ച പ്രബന്ധത്തെ അധികരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് കല പ്രസിഡന്റ് ആര്‍.നാഗനാഥന്‍ സംസാരിച്ചു. തുടര്‍ന്നു കല ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറര്‍ രമേശ് കണ്ണപുരം, ജോസഫ് പണിക്കര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ.സജി, സി.കെ നൗഷാദ്, മാത്യു ജോസഫ്, മേഖല സമിതി അംഗം പ്രജീഷ് തട്ടോളിക്കര, അമ്മാന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവര്‍ത്തകനുമായ നിജാസ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു. 

കല സാഹിത്യ വിഭാഗം സെക്രട്ടറി ദിലീപ് നടേരി സംസാരിച്ചു. ഗ്രന്ഥശാലയിലേക്ക് പ്രേമന്‍ ഇല്ലത്ത്, പ്രസന്നകുമാര്‍, ഷിജു കുട്ടി, തൗസീഫ് തുടങ്ങിയവര്‍ സമ്മാനിച്ച പുസ്തകങ്ങള്‍ മേഖല സെക്രട്ടറി കിരണ്‍ പി.ആര്‍ ഏറ്റുവാങ്ങി. യോഗത്തിന് മേഖല സെക്രട്ടറി കിരണ്‍ പി.ആര്‍ സ്വാഗതവും സാല്‍മിയ മേഖല സമിതി അംഗവും ഗ്രന്ഥശാലയുടെ ചുമതലക്കാരനുമായ ഷിജു കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക