Image

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി വേണമെന്നു ചെന്നിത്തല

Published on 29 March, 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി വേണമെന്നു ചെന്നിത്തല
യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുടെ സഹകരണം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നു ചെന്നിത്തല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം മാണി തിരിച്ചുവരണമെന്ന് യുഡിഎഫ് നേതാക്കള്‍ വിവിധ തലങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ സമീപനമല്ല ഇതുവരെ ഉണ്ടായിട്ടുള്ളത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി വേണമെന്നു ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക