Image

അംബേദ്കറുടെ പേര് യോഗി സര്‍ക്കാര്‍ മാറ്റി, ഇനി ഡോ. ഭീം റാവു രാംജി അംബേദ്കര്‍

Published on 29 March, 2018
അംബേദ്കറുടെ പേര് യോഗി സര്‍ക്കാര്‍ മാറ്റി, ഇനി ഡോ. ഭീം റാവു രാംജി അംബേദ്കര്‍
അംബേദ്കറിന്റെ പേര് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ മാറ്റി. ഇനി ഡോ. ഭീംറാവു അംബേദ്കര്‍ എന്നാവും പേര്. പേര് മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ രേഖകളില്‍ പുതിയ പേരാണ് ഇനി ഉപയോഗിക്കുക. യുപി ഗവര്‍ണര്‍ രാം നായിക്കിന്റെ ഉപദേശം മാനിച്ചാണ് സര്‍ക്കാര്‍ പേരുമാറ്റുന്നത്. 2017ല്‍ തന്നെ അംബേദ്കറിന്റെ പേര് മാറ്റുന്നതിനുള്ള ക്യാമ്ബയിന്‍ തുടങ്ങിയിരുന്നു. ഈ ആവശ്യവുമായി രാം നായിക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സമീപിച്ചിരുന്നു ഡോ. ഭീം റാവു രാംജി അംബേദ്കര്‍ എന്ന പേരിലുള്ള ഒപ്പും രാം നായിക്ക് സമര്‍പ്പിച്ചിരുന്നു. അംബേദ്കറിന്റെ പുതിയ പേര് ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴയതും പുതിയതുമായ രേഖകളിലും ഇതോടെ പുതിയ പേര് തന്നെയായിരിക്കും പ്രത്യക്ഷപ്പെടുക

ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഈ നീക്കമെന്ന് കരുതുന്നു. അവരുടെ വോട്ടുബാങ്കാണ് ഈ നീക്കത്തിന് പിന്നിലെന്നും ബിആര്‍ അംബേദ്കറിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ബിജെപി അംബേദ്കര്‍ വിരുദ്ധരാണെന്നുള്ള പ്രതിച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്എന്നാല്‍ അംബേദ്കറിന്റെ ശരിയായ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആര്‍എസ്എസ് പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക