Image

ടെക്‌സസ് ഗവര്‍ണറുടെ ഇന്ത്യ സന്ദര്‍ശനം; വിപ്രോ 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 29 March, 2018
ടെക്‌സസ് ഗവര്‍ണറുടെ ഇന്ത്യ സന്ദര്‍ശനം; വിപ്രോ 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഏബ്രഹാം തോമസ്
ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പുറപ്പെടുന്നതിന്  മുന്‍പ് ടെക്‌സ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞിരുന്നു ടെക്‌സസില്‍ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവരങ്ങള്‍ സൃഷ്ടിക്കeനും ഇന്ത്യന്‍ വ്യവസായികളുടെ സഹകരണം തേടുകയാണ്  തന്റെ സന്ദര്‍ശന ഉദ്ദേശമെന്ന്.

ബംഗ്‌ളുരുവില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വിപ്രോ ലിമിറ്റഡ് നോര്‍ത്ത് ടെക്‌സസില്‍ സൈബര്‍ സെക്യൂരിറ്റിക്ക് വേണ്ടി ഒരു പുതിയ ഹബ് തുടങ്ങുകയാണെന്നും  ഉടനെ തന്നെ 150 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും ആബട്ട് പറഞ്ഞു. പ്ലേനോയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റൊരു 450 തൊഴില്‍ അവസരങ്ങള്‍ കൂടി ഉണ്ടാകുമെന്ന് ആബട്ടിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ബംഗ്‌ളുരുവില്‍ പോയിരുന്ന സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അബീദലി സി. അബീദ് നീമുച്ച് വാല ഒരു പത്രസമ്മേളനത്തില്‍ അറിയിച്ചു. നീമുച്ച് വാല നോര്‍ത്ത് ടെക്‌സസ് നിവാസിയാണ്.

വിപ്രോയുടെ പ്ലേനോ ആസ്ഥാനത്ത് ഇപ്പോള്‍ 600 ജീവനക്കാരുണ്ട്. ജീവനക്കാര്‍ ഇരട്ടിയാകുന്നത് യോഗ്യരായ അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത ബിരുദധാരികളെ ലഭിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് നീമുച് വാല കൂട്ടിച്ചേര്‍ത്തു.

ബംഗ്‌ളുരുവില്‍ വിപ്രോയുടെ ഇലക്ട്രോണിക് സിറ്റിയില്‍ പര്യടനം നടത്തിയതി നുശേഷം വിപ്രോ പ്ലേനോയില്‍ ഒരു ടെക്‌സസ് ടെക്‌നോളജി സെന്റര്‍ ആരംഭിക്കുമെന്ന് ആബട്ട് പ്രഖ്യാപിച്ചു.

ഇതു വളരെ പ്രചോദനപരമാണ്. കാരണം വിപ്രോ ആഗോളതലത്തില്‍ പ്രമുഖമായ ഒരു സാങ്കേതിക സ്ഥാപനമാണ്. അവര്‍ ലോണ്‍ സ്റ്റാര്‍ സ്റ്റേറ്റില്‍ (ടെക്‌സസ്) തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇതിന് പ്രചോദനമായി കമ്പനിക്ക് നികുതിദായകരുടെ പണം നല്‍കേണ്ടി വന്നില്ല. വിപ്രോയുടെ തീരുമാനം ഒരു സാമാന്യ പ്രജ്ഞയാണ്. ഇത് വ്യക്തമാക്കുന്നത് ടെക്‌സസും വിപ്രോയും തമ്മിലുള്ള ദൃഡബന്ധമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍  സെക്യൂരിറ്റി, ഡേറ്റ അനാലിസിസ് തുടങ്ങിയ മേഖലകളില്‍ വിപ്രോയുടെ ഗവേഷകര്‍ പുതിയ പാതകള്‍ തുറക്കുകയാണ്. തൊഴിലവസരങ്ങള്‍  പുതിയതായി സൃഷ്ടിക്കുന്നത് വളരെ നല്ല കാര്യമാണ്. ഭാവിയിലേയ്ക്കുള്ള പാത കെട്ടിപ്പടുക്കുന്നത് അതിലും മെച്ചമാണ്. ആബട്ട് പറഞ്ഞു.

ഒന്‍പത് ദിവസത്തെ ട്രേഡ്മിഷനാണ് ആബട്ട് ഇന്ത്യയിലേയ്ക്കു നയിച്ചത്. വിപ്രോയുടെ വാഗ്ദാനത്തിന് മുന്‍പ് ആബട്ട് മുംബെയിലെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഓഫീസുകള്‍ സന്ദര്‍ശിച്ചിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ടെക്‌സസിലെ ബേടൗണ്‍ സ്റ്റീല്‍ മില്ലില്‍ 500 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്ന്  വാഗ്ദാനം ചെയ്തതായി ആബട്ട് വെളിപ്പടുത്തി. തന്റെ ഇന്ത്യ സന്ദര്‍ശനം കൂടുതല്‍ തൊഴില്‍ അവസരങ്ങളുടെ സാധ്യത സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആബട്ട് ഒരു വെര്‍ച്വല്‍ ഡെമൊണ്‍സ്‌ട്രേഷനില്‍ പങ്കെടുത്തു. ഒരു ഓയില്‍ റിഗ് ദുരന്ത കൃത്രിമ സൃഷ്ടിയിലും തന്റെ ബ്ലെഡ് ഷുഗര്‍ ലെവലുകളുടെ ഒരു റോബോട്ടിന്റെ ടിക് ടാക്ടോ ഇന്‍ഫ്രാറെഡ് പരിശോധനയിലും ആബട്ട് പങ്കാളിയായി. തന്റെ വീല്‍ ചെയറില്‍ നിന്ന് പരസഹായമില്ലാതെ സ്വയം ഉയര്‍ത്തി ഒരു ചെറിയ വെളുത്ത വാഹനത്തില്‍ കയറിയത് പലരെയും അത്ഭുതപ്പെടുത്തി. ഇത് വീല്‍ ചെയറിലുള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്. വിപ്രോ കാമ്പസ് സന്ദര്‍ശനം ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശനം പോലെ ആയിരുന്നു എന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Join WhatsApp News
NARADAN -Houston 2018-03-29 07:30:55
First, solve the problems in TX. Then your choice to destroy Indians,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക