Image

സൗദി-ജര്‍മന്‍ ആശുപത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു

Published on 20 March, 2012
സൗദി-ജര്‍മന്‍ ആശുപത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു
ദുബായ്‌: ദുബായില്‍ 40 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തിയാക്കിയ സൗദി-ജര്‍മന്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം ഉദ്‌ഘാടനം ചെയ്‌തു.

ദുബായ്‌ ഉപഭരണാധികാരി ഷെയ്‌ഖ്‌ മക്‌തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം, ദുബായ്‌ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ അഹമ്മദ്‌ ബിന്‍ സഈദ്‌ അല്‍ മക്‌തൂം തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും പങ്കെടുത്തു. ആശുപത്രി സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഷെയ്‌ഖ്‌ മുഹമ്മദ്‌ വിലയിരുത്തി.
സൗദി-ജര്‍മന്‍ ആശുപത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക