Image

ദിലീപ്‌ ആരാധകന്റെ കഥയുമായി സിനിമ ഷിബു അണിയറയില്‍ ഒരുങ്ങുന്നു

Published on 29 March, 2018
ദിലീപ്‌ ആരാധകന്റെ കഥയുമായി സിനിമ  ഷിബു അണിയറയില്‍ ഒരുങ്ങുന്നു
 ദിലീപ്‌ ആരാധകന്റെ കഥയുമായി  സിനിമ വരുന്നു. ദിലീപ്‌ ആരാധകനായി എത്തുന്ന സിനിമ മോഹിയായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്‌ ഷിബു എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ്‌ ഷിബു.

90 കളിലെ ദിലീപിന്റെ സിനിമകള്‍ കണ്ട്‌ ആരാധകനായി മാറുന്നു. പ്ലസ്‌ ടു കഴിഞ്ഞ്‌ ദിലീപിനെ നായകനാക്കി സിനിമാ സംവിധാനം ചെയ്യണമെന്നതാണ്‌ സ്വപ്‌നം.ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്‌ പ്രണീഷ്‌ വിജയനാണ്‌. തട്ടത്തിന്‍ മറയത്ത്‌. ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരാണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം.

ചിത്രത്തിലെ താരങ്ങളുടെയോ മറ്റു അണിയറ പ്രവര്‍ത്തക രുടെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അര്‍ജുനും ഗോകുലും ചേര്‍ന്നാണ്‌ സംവിധാനം.ഗോവിന്ദ്‌ പത്മസൂര്യയും മിയയും നായികാനായകന്മാരായി എത്തിയ 32ാം അദ്ധ്യായം 23ാം വാക്യം ആണ്‌ ഇതിന്‌ മുമ്പ്‌ ഇവര്‍ ചെയ്‌ത ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക