Image

'സുഡാനി ഫ്രം നൈജീരിയ' കഥയല്ല (പി.സിസിലി)

Published on 29 March, 2018
'സുഡാനി ഫ്രം നൈജീരിയ' കഥയല്ല (പി.സിസിലി)
നന്മ നാട് നീങ്ങിയിട്ടില്ലാന്ന് പറയാതെ പറയുന്ന ഒരു കൂട്ടം
മനുഷ്യ രുടെ ജീവിതം അതേപടി സ്ക്രീനില്‍ ......... സിനിമയുടെ ക്‌ളൈമാക്‌സില്‍ കാണികളുടെ കരഘോഷം...... ..... അനുകരിക്കാന്‍ തോന്നുന്ന ഒരുപിടി മൂല്യങ്ങളുള്ള പച്ചമനുഷ്യരുടെ സ്വതസിദ്ധവും നിഷ്കളങ്കവുമായ ജീവിതരീതികളും സ്വഭാവവിശേഷങ്ങളും പകര്‍ത്തിയ ഒരു സിനിമ നിറഞ്ഞ സദസ്സില്‍ ഓടുമ്പോള്‍ അതിനെ കുറിച്ച് ഒന്നും പറയാതെ വയ്യ .......

അനിതരസാധാരണമായ സ്വഭാവ വിശേഷങ്ങള്‍ കുടിയിരിക്കുന്ന ഒരു മനസ്സില്‍ നിന്നേ ഇത്തരം ഒരു സ്ക്രിപ്റ്റ് പിറന്നു വീഴൂ ...അതിനു ഭാവം നല്‍കാന്‍ തെരഞ്ഞെടുത്തവരാകട്ടെ സ്വതസിദ്ധമായ നന്മകള്‍ കൈമുതലായിട്ടുള്ള കലാകാരന്മാരും. എല്ലാം ഒത്തിണങ്ങി കിട്ടാന്‍ ആ കന്നി സംവിധായകന് ഒരു അമാനുഷിക ഇടപെടല്‍ ചിത്രത്തിലുടനീളം ലഭിച്ചിട്ടുണ്ടാവും സംശയമില്ല .... പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനാക്കാന്‍ നടത്തുന്ന ആഴ്ച്ചകള്‍ നീളുന്ന ധ്യാനപ്രസംഗങ്ങളെക്കാള്‍ നൂറു മടങ്ങു ഫലം ചെയ്യുന്ന ഒരു നന്മ നിറഞ്ഞ ചിത്രം ...സ്‌നേഹത്തിന്റെ നിറമേത് ...മതമേത്..... ദേശമേത് ........അത് കണ്ടറിയണമെങ്കില്‍ സുഡാനി കാണണം.... സുഡാനിയെ പൊന്നുപോലെ കരുതുന്ന ആ ഉമ്മമാരെ കാണണം ...... .... സുഡാനിയുടെ ചിരിയില്‍ വിടരുന്നത് ....ഒരു കായിക താരത്തിന്റെ കരുത്തല്ല ഓമനത്തമാണ് .......കാണുന്നമാത്രയില്‍ വാതുറക്കുന്ന മാത്രയില്‍...... അംഗവിക്ഷേപങ്ങളില്‍ എല്ലാം പ്രേക്ഷകരില്‍ ചിരി മാത്രം ഉണര്‍ത്തുന്ന സൗബിന്‍ എന്ന നല്ലനടന്റെ സ്വാഭാവിക അഭിനയം ആദ്യാവസാനം ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

കറുത്ത മുത്തിനോട് സലാം പറയുമ്പോള്‍ സ്‌നേഹം കൈമാറുന്ന കാഴ്ച്ച അതുവരെ ചിത്രത്തില്‍ കണ്ട എല്ലാ രസികന്‍ രംഗങ്ങളെക്കാളും മേലെയായി ..... തറയും തെറിയും നിറച്ച ന്യു ജെന്‍ സിനിമക്ക് ഇത് ഒരുപാഠമാവട്ടെ ... നന്മകള്‍ മാത്രം നിറച്ചൊരു ന്യു ജെന്‍ സിനിമ .....ജീവിതത്തില്‍ പകര്‍ത്തേണ്ട മാനുഷിക മൂല്യങ്ങളുടെ സിനിമ ......സീനിമാ സംസ്കാരത്തിന്റെ നിലവാരം കുത്തനെ ഉയര്‍ത്തിയ സംവിധായകനേയും സ്ക്രിപ്റ്റ് റൈറ്ററെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല ......ദേശഭേദവ്യത്യാസ മില്ലാതെ സ്ത്രീ പുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളും ആവശ്യം കണ്ടിരിക്കേണ്ട സുഡാനി ഈ മണ്ണില്‍ ഇത്തരം മനുഷ്യര്‍ ധാരാളമായി പിറക്കട്ടെ .....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക