Image

ഗുരുവായൂര്‍ ക്ഷേത്രനട ദാസേട്ടന്റെ മുന്നില്‍ തുറക്കുമോ?, തീരുമാനമെനടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി കടകംപള്ളി

Published on 30 March, 2018
ഗുരുവായൂര്‍ ക്ഷേത്രനട ദാസേട്ടന്റെ മുന്നില്‍ തുറക്കുമോ?, തീരുമാനമെനടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി കടകംപള്ളി
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ്, ഗുരുവായൂരപ്പനെ ഒന്നു നേരില്‍ കാണുകയെന്ന്. എന്നാല്‍, യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെനടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി വിശദീകരണം നടത്തിയത്.

എല്ല ക്ഷേത്രങ്ങളും ഭക്തര്‍ക്ക് തുറന്നു കൊടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ്.ദേവസ്വം ബോര്‍ഡിന്റെ ഘടനയില്‍ സര്‍ക്കാരിന്റെ നോമിനികളല്ല താന്ത്രികമായി തീരുമാനിക്കുന്നതെന്നു കടകംപള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക