Image

മാര്‍ ആലഞ്ചേരിയുടെ ദു:ഖവെള്ളി പ്രസംഗത്തെ വളച്ചൊടിച്ച്‌ രാജ്യദ്രോഹ പ്രസംഗമാക്കി വ്യഖ്യാനിക്കുന്നു

Published on 30 March, 2018
മാര്‍ ആലഞ്ചേരിയുടെ ദു:ഖവെള്ളി പ്രസംഗത്തെ  വളച്ചൊടിച്ച്‌ രാജ്യദ്രോഹ പ്രസംഗമാക്കി വ്യഖ്യാനിക്കുന്നു
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ദു:ഖവെള്ളി പ്രസംഗത്തെ ചില ചാനലുകള്‍ തെറ്റായി വ്യഖ്യാനിക്കുന്നെന്ന്‌ സീറോ മലബാര്‍ സഭ. കര്‍ദ്ദിനാള്‍ ഒരിക്കലും രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ലെന്നും വാക്കുകള്‍ വളച്ചൊടിച്ച്‌ ചില ചാനലുകള്‍ കര്‍ദ്ദിനാള്‍ രാജ്യത്തിന്റെ്‌ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാക്കി മാറ്റുകയാണെന്നുമാണ്‌ സഭയുടെ വിമര്‍?ശനം.

`രാജ്യത്തിന്‍റെ നിയമം അനുസരിച്ച്‌ ജീവിക്കുക, അത്‌ പൗരന്‍റെ കടമയാണ്‌ എന്നാല്‍ ദൈവത്തിന്‍റെ നിയമത്തിന്‌ പ്രാമുഖ്യം കോടുക്കുക. രാഷ്ട്രത്തിന്‍റെ നീതികൊണ്ട്‌ ദൈവത്തിന്‍റെ നീതിയെ അളക്കാമെന്ന്‌ വിചാരിക്കുന്നത്‌ തെറ്റാണ്‌. സഭയില്‍ പോലും പലപ്പോഴും അത്‌ നടക്കുന്നുണ്ട്‌. കോടതി വിധികള്‍കൊണ്ട്‌ സഭയെ നിയന്ത്രിക്കാം എന്ന്‌ നിശ്ചയിക്കുന്നവര്‍ സഭയ്‌ക്കുണ്ട്‌..... കര്‍ത്താവ്‌ പറഞ്ഞു നിങ്ങള്‍ ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക്‌ കൂട്ടിച്ചേര്‍ക്കപ്പെടും.` ഇതായിരുന്നു അദ്ദേഹത്തി?ന്റെ വാക്കുകള്‍.

രാജ്യത്തിന്റെ നിയമത്തേക്കാള്‍ സഭാ നിയമത്തിന്‌ സഭാ വിശ്വാസികള്‍ പ്രാധാന്യം നല്‌കണമെന്ന്‌ പറഞ്ഞത്‌ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കണം എന്ന വിമര്‍ശനമായിരുന്നു കര്‍ദ്ദിനാളിനെതിരേ ചില വിമര്‍ശകര്‍ തൊടുത്തുവിട്ടത്‌.

ആലപ്പുഴ കോക്കമംഗലം സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ നടന്ന ദുഖവെള്ളി പ്രാര്‍ഥനയ്‌ക്കിടെയായിരുന്നു കര്‍ദ്ദിനാളിന്റെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക