Image

അമേരിക്കന്‍ വിസക്ക് അപേക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ വിവരം നല്‍കണം

Published on 30 March, 2018
അമേരിക്കന്‍ വിസക്ക് അപേക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ വിവരം നല്‍കണം
വാഷിങ്ങ്ടണ്‍: അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം, സമൂഹ മാധ്യമങ്ങളിലെ മുഴവന്‍ വിവരങ്ങള്‍ എന്നിവ നല്‍കണമെന്ന ചട്ടം വരുന്നു .

അഞ്ചു വര്‍ഷത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. കൂടാതെ മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇ-മെയില്‍ വിലാസങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. 

ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതുണ്ട്. കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. അപേക്ഷകന്റെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.

പുതിയ നിയമത്തിന്റെ കാര്യം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി 60 ദിവസം അനുവദിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക