Image

ലെനയും ജഗദീഷും ഒന്നിക്കുന്ന വൈറ്റ് പേപ്പര്‍

Published on 20 March, 2012
ലെനയും ജഗദീഷും ഒന്നിക്കുന്ന വൈറ്റ് പേപ്പര്‍
സകുടുംബം ശ്യാമള'യ്ക്കു ശേഷം രാധാകൃഷ്ണന്‍ മംഗലത്തൊരുക്കുന്ന 'വൈറ്റ്‌പേപ്പറി'ല്‍ ജഗദീഷ് നായകനാകുന്നു. രാധാകൃഷ്ണാ ക്രിയേഷന്‍സിന്റെ ബാനറില്‍, ജോണ്‍സണ്‍ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം. രചന, സലിന്‍ മാങ്കുഴിയുടേതാണ്.

മകനെ ഡോക്ടറാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സെക്രട്ടേറിയറ്റിലെ ക്ലര്‍ക്ക് ഉദ്യോഗസ്ഥനായ അശോകന്‍ ചിറക്കരയുടെ കുടുംബം ഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരിയിലെത്തുന്നത്. മകനെ ഡോക്ടറാക്കണമെന്ന ഒറ്റ ലക്ഷ്യത്തില്‍ മുന്നോട്ടു സഞ്ചരിക്കുന്നതിനാല്‍, ഗ്രാമത്തിന്റെ വിശുദ്ധി, ബന്ധങ്ങളുടെ മൂല്യം, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇവയൊക്കെ അശോകനില്‍നിന്ന് അകന്നുമാറുന്നു. കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമൊക്കെയായിരുന്ന അശോകന്‍ അതില്‍നിന്നുമൊക്കെ മാറിസഞ്ചരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. സമൂഹജീവിയില്‍നിന്നും വെറുമൊരു കുടുംബജീവിയായി അയാള്‍ ഒതുങ്ങിപ്പോകുന്നു.

മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച്, പഠിക്കാന്‍ വിധിക്കപ്പെടുന്ന മക്കളുടെ ദുര്‍ഗതി വരച്ചുകാട്ടുകയാണ് 'വൈറ്റ്‌പേപ്പര്‍.'
അശോകന്‍ ചിറക്കരയാകുന്നത് ജഗദീഷാണ്. ജഗദീഷിനെക്കൂടാതെ നെടുമുടി വേണു, എം.ആര്‍. ഗോപകുമാര്‍, മധു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുരാജ് വെഞ്ഞാറമ്മൂട്, ദിനേശ് പണിക്കര്‍, സാജന്‍ സൂര്യ, രാജേഷ് ഹെബ്ബാര്‍, മഹേഷ്, മധുപാല്‍, വേട്ടക്കുളം ശിവാനന്ദന്‍, ഗോപി എന്‍. നായര്‍, ലെന, കലാരഞ്ജിനി, ഷീലാശ്രീ, മാസ്റ്റര്‍ സുജിത്, ബേബി ദേവിക, ബേബി ദിയ എന്നിവരും 'വൈറ്റ്‌പേപ്പറി'ല്‍ വേഷമിടുന്നുണ്ട്.
ഛായാഗ്രഹണംരാജീവ് വിജയ്, ഗാനരചനമുരുകന്‍ കാട്ടാക്കട, സംഗീതംഎം.ജി. ശ്രീകുമാര്‍, ആലാപനംഎം.ജി. ശ്രീകുമാര്‍, ശ്വേത. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി 'വൈറ്റ്‌പേപ്പറി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ലെനയും ജഗദീഷും ഒന്നിക്കുന്ന വൈറ്റ് പേപ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക