ലണ്ടന്‍ ഒന്റാറിയോ: തത്വമസി വിഷു
മഹോത്സവം2018 , ഏപ്രില്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍
നടത്തപ്പെടും. വിപുലമായ രീതിയില്‍ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ലണ്ടനിലെ ചാര്‍ട്ടര്‍
ക്രെസന്റില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന് ഡിലൈറ്റ്സില്‍ വച്ചാണ്
പരിപാടികള്‍ നടത്തപ്പെടുക. കേരളത്തിന്റെ തനതായ വിഷു ആഘോഷങ്ങള്‍ അതെ
രീതിയില്‍ പിന്തുടരുന്നതിന്നും,മികവ് പുലര്‍ത്തുന്നതിന്നും തത്വമസി
കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍
നടത്തപ്പെട്ട,ഓണം,സ്വാതന്ത്ര ദിന ആഘോഷങ്ങള്‍,ആയുധ
പൂജ,വിദ്യാരംഭം,ദീപാവലി,മണ്ഡലകാല മഹോത്സവം എന്നീ ആഘോഷപരിപാടികളില്‍ എല്ലാം
വന്പിച്ച ജനപിന്തുണ തത്വമസിയ്ക്കു ലഭിച്ചിട്ടുണ്ട്.
വിഷു മഹോത്സവത്തിന് കഴിഞ്ഞ കാലങ്ങളിലേതു പോലെ അഞ്ഞൂറില്‍ അധികം
പേര്‍ക്കുള്ള സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.പതിവിലും ഭംഗിയായി ഈതവണയും
ആഘോഷങ്ങള്‍ക്കു വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഒരുക്കിയിരിയ്ക്കുന്നത്.
വിഷു ക്കണി ,വിഷു കൈനീട്ടം,വിഷു സദ്യ ഇവയ്ക്കു പുറമെ പ്രഗത്ഭര്‍ ഒരുകൂന്ന
ചെണ്ടമേളം ,തിരുവാതിര,മോഹിയാട്ടം,കുച്ചിപ്പിടി,ഭരതനാട്യം,ഗാനങ്ങള്‍
എന്നിവയും നൂപുര ഡാന്‍സ് അക്കാദമി ,വര്‍ണ്ണം ഡാന്‍സ് ഗ്രൂപ്പിന്റെ യും
പ്രത്യേക നൃത്ത നൃത്യങ്ങളും ആഘോഷങ്ങള്‍ക്ക് മിഴിവേകും.
നാല് പേരടങ്ങുന്ന കുടുംബത്തിന് $ 50 ,മുതിര്‍ന്നവര്‍ $ 17
,വിദ്യാര്‍ത്ഥികള്‍ $ 12 ,0 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കv $10
എന്ന നിരക്കില്‍ ആണ് ടിക്കറ്റുകള്‍
ഏര്പ്പെടുത്തിയിരിയ്ക്കുന്നതു.ടിക്കറ്റുകള്‍ മുന്‍കൂട്ടി ലഭിക്കുന്നതിനായി
ഗോപി മേനോന് :226 927 7515 ,സോമന് ശ്രീധരന്: 647 894 3144 ,വിഷ്ണു
പ്രസാദ്:647 708 9374 എന്ന നമ്പറിലോ,ഇമെയില്‍ :
tatvamasilondonontario@gmail.com ലൊ ബന്ധപ്പെടേണ്ടത് ആണ്.