Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായി

മാത്യു ജോര്‍ജ്, പി.ആര്‍.ഓ Published on 31 March, 2018
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായി
കഷ്ടാനുഭവ ആഴ്ചയിലെ പെസഹാ ദിവസം സഭ പാരമ്പര്യമായി നടത്തിവരാറുള്ള കാല്‍കഴുകള്‍ ശുശ്രൂഷ ഈ വര്‍ഷം നിലക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഇടവകജനങ്ങളെ കൂടാതെ സമീപ ഇടവകകളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

യേശുതമ്പുരാന്‍ തന്റെ ശിഷ്യന്മാര്‍ക്ക് കാണിച്ചുകൊടുത്ത വിജയത്തിന്റേയും താഴ്മയുടെയും വലിയ മാതൃകയാണ് കാല്‍കഴുകല്‍ എന്ന് പറയുന്നത്. ദാസന്‍ യജമാനന്റെ കാല്‍ കഴുകുക എന്നതാണ് സാധാരണ പതിവ്. എന്നാല്‍ ഇവിടെ യജമാനന്‍ ദാസന്റെ കാല്‍ കഴുകുന്നു.

ഭവനത്തില്‍ വരുന്ന അതിഥിയുടെ കാല്‍കഴുകാന്‍ വെള്ളം കൊടുക്കുന്നതും ഉപചാരപൂര്‍വ്വം ഭവനത്തിന് ഉള്ളിലേക്ക് ആനയിക്കുന്നതും ഭാരത സംസ്‌കാരം ആണല്ലോ. കാല്‍കഴുകല്‍ ശുദ്ധീകരണത്തിന്റെ ഭാഗമാണ്. സൃഷ്ടാവ് തന്റെ സൃഷ്ടിയെ ശുദ്ധീകരിക്കുന്നു. സൗമ്യത ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് യേശു നമ്മെ പഠിപ്പിക്കുന്നതാണ് കാല്‍കഴുകല്‍ ശുശ്രൂഷ.

മലങാകര ഓര്‍ത്തഡോക്‌സ് സഭയില്‍ മേല്‍പട്ടക്കാര്‍ മാത്രം ഈ ശുശ്രൂഷ നടത്തുന്നു. 12 അപ്പോസ്‌തോലന്മാരെ പ്രതിനിധീകരിച്ച് 12 വൈദീകരുടേതോ, 12 ശുശ്രൂഷക്കാരുടേയോ കാല്‍ കഴുകുന്ന പാരമ്പര്യമാണ് സഭക്ക് ഉള്ളത്.

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായി
Join WhatsApp News
J Mathew 2018-04-01 00:52:21
മാർപാപ്പ പറഞ്ഞതുകൊണ്ട് ഭൂമി പരന്നതാകുന്നില്ല 
John 2018-03-31 18:58:10
നരകം എന്നൊരു സംഭവം ഇല്ലെന്നു ഫ്രാൻസിസ് പാപ്പ. അപ്പൊ ഇത്രയും നാൾ നരകം എന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു വാങ്ങിയ കാശ് തിരികെ തന്നില്ലെങ്കിലും തങ്ങൾക്കു തെറ്റ് പറ്റി എന്ന് പറയാനുള്ള ആത്മാർത്ഥത കാണിക്കാൻ ഏതെങ്കിലും പുരോഹിതർ തയ്യാറുണ്ടോ? ഇല്ലെങ്കിൽ ഈസ്റ്റർ ആയിട്ട് ഈ പറ്റിപ്പ് പണി കളഞ്ഞിട്ടു വല്ല തൊഴിൽ ഉറപ്പു പണിക്കു poku. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക