Image

നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി 'സുഡാനി ഫ്രം നൈജീരിയ'ന്‍ താരം സാമുവല്‍ റോബിന്‍സണ്‍

Published on 31 March, 2018
നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി 'സുഡാനി ഫ്രം നൈജീരിയ'ന്‍ താരം സാമുവല്‍ റോബിന്‍സണ്‍
നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി 'സുഡാനി ഫ്രം നൈജീരിയ'ന്‍ താരം സാമുവല്‍ റോബിന്‍സണ്‍. കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്ക് ലഭിച്ചത് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലമാണെന്നും മലയാള സിനിമയിലെ വര്‍ണവിവേചനത്തിന്റെ ഇരയാണ് താനെന്നും സാമുവല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

ഒരു പ്രത്യേക വിഷയത്തിലേക്ക് ശ്രദ്ധ കക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് സാമുവല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ കേരളത്തിലെ വര്‍ണവിവേചനത്തിന്റെ ഇരയാണെന്ന് സാമുവല്‍ വ്യക്തമാക്കുന്നു. സിനിമയില്‍ തന്നെക്കാള്‍ താരമൂല്യം കുറവുള്ള താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തേക്കാള്‍ കുറവാണ് തനിക്ക് ലഭിച്ചതെന്ന് സാമുവല്‍ കുറിപ്പില്‍ പറയുന്നു. ഇതിന് കാരണം താന്‍ ഒരു കറുത്തവര്‍ഗക്കാരനായതാണ്. തനിക്ക് നീതി ലഭ്യമാക്കുവാന്‍ സംവിധായകന്‍ സക്കറിയ ശ്രമിച്ചെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടെന്നും സാമുവല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

സിനിമ സാമ്ബത്തികമായി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന വാക്കും നിര്‍മ്മാതാവ് ലംഘിച്ചെന്നും സിനിമ റിലീസ് ആകും വരെ താന്‍ ഇവിടെ പിടിച്ച് നിന്നത് ഈ ഉറപ്പിന്മേലായിരുന്നെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഇത് തന്നെ ഇവിടെ നിര്‍ത്താനുള്ള തന്ത്രമായിരുന്നെന്ന് പിന്നിടാണ് മനസിലായതെന്നും സാമുവല്‍ കുറിക്കുന്നു. എല്ലാ ആഫ്രിക്കക്കാരും ദരിദ്രരും പണത്തിന്റെ വിലയറിയാത്തവരുമാണെന്ന തെറ്റിദ്ധാരണയാണോ ഈ വിവേചനത്തിന് കാരണമെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക