Image

ജിനാ റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന

Published on 29 June, 2011
ജിനാ റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന
ഓസ്‌ട്രേലിയന്‍ വ്യവസായി ജിനാ റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നയാകും. ഓസ്‌ട്രേലിയന്‍ ഖനന കമ്പനിയായ ഹാന്‍കോക് പ്രോസ്‌പെക്ടിങ്ങിന്റെ ഉടമയാണ് 57കാരിയായ ജിന.

7,300 കോടി ഡോളറിന്റെ സമ്പത്തുള്ള കാര്‍ലോസ് സ്ലിമ്മിനെക്കാളും 5,500 കോടി ഡോളര്‍ മൂല്യമുള്ള ബില്‍ ഗേറ്റ്‌സിനെക്കാളുമേറെ സമ്പത്ത് ജിനയ്ക്കുണ്ടെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനമായ സിറ്റിഗ്രൂപ്പ് കണക്കാക്കുന്നത്.

ജിനയുടെ കമ്പനി പുതുതായി മൂന്ന് കല്‍ക്കരി-ഇരുമ്പയിര് പദ്ധതികള്‍ വികസിപ്പിച്ചുവരികയാണ്. ഇത് സജ്ജമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ഇവരാകുമെന്നാണ് സിറ്റിഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്. ഇവ സജ്ജമാകുന്നതോടെ പ്രതിവര്‍ഷ ലാഭം 1,000 കോടി ഡോളറാകുമെന്നും ജിനയുടെ സമ്പത്ത് 10,000 കോടി ഡോളറിന് മുകളിലാകുമെന്നുമാണ് വിലയിരുത്തുന്നത്. കമ്പനിക്ക് മറ്റു ഓഹരിയുടമകള്‍ ഒന്നുമില്ല.

1992ല്‍ പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഹാന്‍കോക് ഗ്രൂപ്പിന്റെ ചുമതല ജിനയുടെ കൈകളിലെത്തിയത്. രണ്ടാനമ്മയുമായി നിയമപോരാട്ടം നടത്തിയാണ് അവര്‍ കമ്പനി സ്വന്തമാക്കിയത്. അന്ന് രൂക്ഷമായ കടക്കെണിയിലായിരുന്നു കമ്പനി. പിന്നീട് പടിപടിയായി കമ്പനിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു അവര്‍.

നിലവില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സമ്പന്നയാണ് ജിന. ഇവര്‍ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭര്‍ത്താവായ ഗ്രെഗ് മില്‍ട്ടണു (ഹേവാര്‍ഡ്)മായുള്ള ബന്ധം തീര്‍ത്ത ശേഷം ഫ്രാങ്ക് റൈന്‍ഹാര്‍ട്ട് എന്ന അമേരിക്കന്‍ അഭിഭാഷകനെ വിവാഹം ചെയ്തു. 1990ല്‍ അദ്ദേഹം മരണമടഞ്ഞു. രണ്ട് വിവാഹങ്ങളിലുമായി നാല് മക്കളുണ്ട്
ജിനാ റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക