Image

നൈജീരിയന്‍ താരം സാമുവലിന്റെ ആരോപണങ്ങള്‍ വ്യാജമെന്ന്‌ സമീര്‍ താഹിറിന്റെ പിതാവ്‌

Published on 31 March, 2018
നൈജീരിയന്‍ താരം സാമുവലിന്റെ ആരോപണങ്ങള്‍ വ്യാജമെന്ന്‌ സമീര്‍ താഹിറിന്റെ പിതാവ്‌


സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരേ ആരോപണവുമായി ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. നിര്‍മാതാക്കള്‍ നല്‍കിയ പ്രതിഫലം മലയാളത്തില്‍ നവാഗത നടന്‍മാര്‍ക്ക്‌ നല്‍കുന്നതിനേക്കാള്‍ വളരെ കുറവായിരുന്നെന്നും ഇത്‌ വംശീയ വിവേചനമാണെന്നും റോബിന്‍സണ്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

കറുത്ത വര്‍ഗക്കാരനായതുകൊണ്ട്‌ മാത്രമാണ്‌ അര്‍ഹിച്ച പ്രതിഫലം ലഭിക്കാഞ്ഞത്‌. മലയാള സിനിമയിലെ വര്‍ണ വിവേചനത്തിന്‍റെ ഇരയാണ്‌ താന്‍. മറ്റൊരു കറുത്തവര്‍ഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ്‌ ഇക്കാര്യം ഇപ്പോള്‍ തുറന്നു പറയുന്നതെന്നും റോബിന്‍സണ്‍ പറയുന്നു.

സിനിമ സാന്‌പത്തികമായി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന വാക്കും നിര്‍മ്മാതാവ്‌ ലംഘിച്ചെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. സക്കറിയ സംവിധാനം ചെയ്‌ത സുഡാനി ഫ്രം നൈജീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ്‌ റോബിന്‍സണ്‍.

അതേസമയം സാമുവല്‍ ആബിയോള റോബിന്‍സന്റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാവ്‌സമീര്‍ താഹിറിന്റെ പിതാവും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹെഡുമായ താഹിര്‍ യൂസഫ്‌. സാമുവലുമായി കരാറൊപ്പിട്ട മുഴുവന്‍ തുകയും നല്‍കിയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഒരു തരത്തിലുമുള്ള വംശീയ വിവേചനവും കാട ്ടിയിട്ടില്ല. സാമുവലിന്‌ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ പ്രത്യേക താമസ സൗകര്യം പോലും ഒരുക്കിയിരുന്നു.

ലാഭക്കണക്കുമായി ബന്ധപ്പെട്ടുള്ള സാമുവലിന്റെ ആരോപണങ്ങള്‍ ശരിയല്ല. അത്തരത്തില്‍ ഒരു കരാറും താരവുമായി ഉണ്ടായിരുന്നില്ലെന്നും താഹിര്‍ പറയുന്നു.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവരാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നവാഗതനായ സക്കറിയയാണ്‌ ചിത്രം ഒരുക്കിയത്‌. ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ്‌ വിവാദം പൊട്ടിപുറപ്പെട്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക